Latest NewsKeralaNews

സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അംഗീകാരം നല്‍കണം: കേന്ദ്ര ബജറ്റിൽ കേരളത്തോട് വിവേചനം പാടില്ലെന്ന് ധനമന്ത്രി

തിരുവനന്തപുരം : കേന്ദ്ര ബജറ്റിന് തൊട്ട് മുമ്പ് സംസ്ഥാനത്തിന്‍റെ ആവശ്യങ്ങളും പ്രതീക്ഷകളും പങ്കുവെച്ച് ധനമന്ത്രി കെ. എന്‍ ബാലഗോപാല്‍. കേന്ദ്ര ബജറ്റില്‍ കേരളത്തോട് രാഷ്ട്രീയ വിവേചനം പാടില്ലെന്ന് മന്ത്രി പറഞ്ഞു. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അംഗീകാരം നല്‍കണം. പദ്ധതിക്ക് കേന്ദ്ര വിഹിതവും വേണം. ജി.എസ്.ടി നഷ്ടപരിഹാരം അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടണം. സംസ്ഥാനത്തിന്‍റെ വായ്പാ പരിധി ഉയര്‍ത്തണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടു.

ജനങ്ങള്‍ക്ക് തൊഴില്‍ കിട്ടുന്ന പദ്ധതികളുണ്ടാവണം. രണ്ട് പ്രളയവും കോവിഡും കാരണം സംസ്ഥാനം വലിയ തോതില്‍ സാമ്പത്തിക തകര്‍ച്ചയിലാണ് ഉള്ളത്. രണ്ട് വര്‍ഷം മുന്‍പുള്ള വരുമാനത്തിലാണ് രാജ്യം നില്‍ക്കുന്നത്. പക്ഷേ ചെലവ് വര്‍ധിച്ചിരിക്കുകയാണ്. സംരക്ഷിക്കുന്ന നിലപാട് വേണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Read Also  :  നിര്‍മലാ സീതാരാമന്റെ അഞ്ചംഗ ടീം, ബജറ്റ് 2022 തയ്യാറാക്കിയത് ഇവർ

രാവിലെ 11 മണിക്കാണ് ധനമന്ത്രി നിർമലാ സീതാരാമൻ ബജറ്റ് അവതരിപ്പിക്കുക. ബജറ്റിൽ ആദായ നികുതിയിളവ് പ്രഖ്യാപിക്കുമെന്നാണ് സൂചന. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ജനപ്രിയ ബജറ്റ് ആകാനാണ് സാധ്യത. ആദായ നികുതി സ്ലാബുകളില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയുണ്ട്. റിയൽ എസ്റ്റേറ്റ് മേഖലയെ ഉത്തേജിപ്പിക്കുന്നതിനായി ഭവന വായ്പകൾക്കുള്ള ആദായ നികുതി പരിധി നിലവിലെ ഒന്നരലക്ഷം രൂപയിൽ നിന്നു രണ്ടു ലക്ഷമായി ഉയർത്തിയേക്കാം. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കർഷകർക്കുള്ള രാസവള സബ്സിഡി കൂട്ടിയേക്കും. കര്‍ഷകര്‍ക്ക് അനുകൂലമായ മറ്റ് പ്രഖ്യാപനങ്ങളും ബജറ്റില്‍ പ്രതീക്ഷിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button