Latest NewsUAENewsInternationalGulf

തിരക്കേറിയ സമയങ്ങളിൽ റോഡുകളിൽ ട്രക്കുകൾക്ക് നിരോധനം: നിർദ്ദേശവുമായി ഖത്തർ

ദോഹ: ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ റോഡുകളിൽ ട്രക്കുകൾക്ക് നിരോധനം ഏർപ്പെടുത്തി. ഖത്തർ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കാണ് ഇക്കാര്യം അറിയിച്ചത്. നിരോധനം സംബന്ധിച്ച നിയമങ്ങൾ കൃത്യമായി പാലിക്കാൻ ട്രക്ക് ഡ്രൈവർമാർക്ക് ട്രാഫിക് വകുപ്പ് നിർദ്ദേശം നൽകി.

Read Also: ‘നാടിന്റെ രക്ഷകൻ അപകടത്തിൽപ്പെട്ടത് സഹിക്കാനാകുന്നില്ല’: വാവാ സുരേഷിന്റെ തിരിച്ചുവരവിനായി പ്രാർത്ഥനയോടെ കുറിച്ചി ഗ്രാമം

തിരക്കേറിയ സമയങ്ങളിൽ റോഡുകളിലെ ഗതാഗതം സുഗമമാക്കുന്നതിനായാണ് ഇത്തരമൊരു തീരുമാനം സ്വീകരിച്ചത്. രാവിലെ 6 മുതൽ 8.30 വരെയും ഉച്ചയ്ക്ക് 12 മുതൽ 3 വരെയും വൈകിട്ട് 5 മുതൽ രാത്രി 10 വരെയുമാണ് ട്രക്കുകൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്.

Read Also: ദിലീപിന് ഇനിയും കുറേ ഫോണുണ്ടെന്ന് പ്രോസിക്യൂഷൻ, അന്വേഷിച്ച് കണ്ടെത്താൻ കോടതി: കോടതിയിൽ ഇന്ന് നടന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button