MollywoodLatest NewsKeralaCinemaNewsEntertainment

ദിലീപിന് ഇനിയും കുറേ ഫോണുണ്ടെന്ന് പ്രോസിക്യൂഷൻ, അന്വേഷിച്ച് കണ്ടെത്താൻ കോടതി: കോടതിയിൽ ഇന്ന് നടന്നത്

കൊച്ചി: ദിലീപിന്‍റെ ആറ് ഫോണുകള്‍ ആലുവ കോടതിക്ക് കൈമാറും. രജിസ്ട്രാര്‍ ജനറല്‍ ഇന്നുതന്നെ ആലുവ കോടതിക്ക് ഫോണ്‍ കൈമാറണമെന്ന് ഹൈക്കോടതി അറിയിച്ചു. ഫോണുകൾ ഫോണുകള്‍ അന്വേഷണ സംഘത്തിന് കൈമാറണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. ഫോണുകള്‍ അന്വേഷണ സംഘത്തിന് കൈമാറണമോയെന്ന് ആലുവ കോടതി മജിസ്ട്രേറ്റിന് തീരുമാനിക്കാമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ആലുവ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് കൈമാറണമെന്ന ദിലീപിന്റെ നിർദേശം കോടതി അംഗീകരിക്കുകയായിരുന്നു.

Also Read:ശരീരഭാരം കുറയ്ക്കാന്‍ കുരുമുളക്!

ഫോണ്‍ ലോക്ക് അഴിക്കുന്ന പാറ്റേണ്‍ കോടതിക്ക് ദിലീപ് നല്‍കും. ദിലീപിന്‍റെ മറ്റ് ഫോണുകള്‍ ഹാജരാക്കാനും നിര്‍ദ്ദേശം നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. പുതിയ ഫോണുകള്‍ കൂടി കണ്ടെത്തിയിട്ടുണ്ടെന്ന് ഡിജിപി ഹൈക്കോടതിയെ അറിയിച്ചു. ദിലീപിനും ഇനിയും ഫോണുകൾ ഉണ്ടെന്നും അത് ഹാജരാക്കണമെന്ന് നിർദേശം നൽകണമെന്നും പ്രോസിക്യൂഷൻ പറഞ്ഞെങ്കിലും അന്വേഷിച്ച് കണ്ടെത്താനായിരുന്നു കോടതി മറുപടി നൽകിയത്. അഡ്വ. ശ്രീജിത്ത് പെരുമന ആണ് ദിലീപ് കേസിൽ ഇന്ന് ഹൈക്കോടതിയിൽ നടന്ന സംഭവങ്ങൾ വെളിപ്പെടുത്തിയത്.

പുറത്തൊക്കെ ഭയങ്കര ചർച്ചകളാണ് ഇത് സംബന്ധിച്ച് നടക്കുന്നത്, ഇതങ്ങ് തീർന്ന് പോയിക്കിട്ടിയാൽ സമാധാനം കിട്ടുമെന്ന ആത്മഗതവും ഒരുവേള കോടതി നടത്തി. തങ്ങൾ ആവശ്യപ്പെട്ട എല്ലാ ഫോണുകളും ദിലീപ് ഹാജരാക്കിയില്ലെന്ന പ്രോസിക്യൂഷന്‍റെ ആരോപണത്തെ തുടർന്ന് കഴിഞ്ഞ ദിവസം ദിലീപും സംഘവും ഹൈക്കോടതി രജിസ്ട്രാറിന് മുന്നിൽ ഹാജരാക്കിയ ഫോണുകൾ അന്വേഷണ സംഘത്തോട് പരിശോധിക്കാൻ ഹൈക്കോടതി നിർദേശിച്ചു. പരിശോധനയ്ക്ക് പിന്നാലെയായിരുന്നു കോടതിയില്‍ വാദം തുടങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button