KozhikodeKeralaNattuvarthaLatest NewsNews

ആളൊഴിഞ്ഞ പറമ്പില്‍ തീപിടിത്തം : ബി.എസ്.എന്‍.എല്ലിന്റെ കേബിളുകൾ കത്തിനശിച്ചു

ചൊവ്വാഴ്ച ഉച്ചയോടെ തോട്ടുങ്ങല്‍ ടര്‍ഫിന് സമീപത്താണ് തീപിടിത്തമുണ്ടായത്

രാമനാട്ടുകര: തോട്ടുങ്ങലില്‍ ആളൊഴിഞ്ഞ പറമ്പില്‍ തീപിടിത്തം. ചൊവ്വാഴ്ച ഉച്ചയോടെ തോട്ടുങ്ങല്‍ ടര്‍ഫിന് സമീപത്താണ് തീപിടിത്തമുണ്ടായത്.

ദേശീയപാതയോരത്ത് ഒഴിഞ്ഞ പറമ്പില്‍ സൂക്ഷിച്ചിരുന്ന ബി.എസ്.എന്‍.എല്ലിന്റെ കേബിളുകളാണ് കത്തിനശിച്ചത്. മീഞ്ചന്തയില്‍ നിന്നെത്തിയ അഗ്നിശമനസേനയും നാട്ടുകാരും ചേര്‍ന്ന് തീയണച്ചു.

Read Also : മീഡിയ വൺ ചാനലിന് സംപ്രേഷണ അനുമതി നിഷേധിച്ചതിന്റെ കാരണങ്ങൾ വ്യക്തമാക്കി കേന്ദ്രസർക്കാർ

കൗണ്‍സിലര്‍ കെ. ജയ്സല്‍, എയ്ഡ് പോസ്റ്റ് എസ്.കെ. അരവിന്ദന്‍, റസിഡന്‍സ് ഭാരവാഹികള്‍ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button