Latest NewsNewsIndiaBollywoodEntertainment

ഹൃതിക് റോഷനൊപ്പം രാത്രി കണ്ട അജ്ഞാത സുന്ദരിയുടെ ലിവ് ഇന്‍ റിലേഷൻ ചിത്രങ്ങൾ പുറത്ത്: കൂടെ താരപുത്രനും

നീണ്ട ഏഴ് വര്‍ഷത്തോളം ലിവ് ഇന്‍ ടുഗദര്‍ ആയിരുന്നു സബായും ഇമാദും.

 മുംബൈ : ബോളിവുഡ് സൂപ്പർ താരം ഹൃതിക് റോഷനും അജ്ഞാത സുന്ദരി ഒന്നിച്ചുള്ള ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച. ഹൃതിക് റോഷനൊപ്പം രാത്രിയിൽ കണ്ട അജ്ഞാത സുന്ദരിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. നടിയും മോഡലുമായ സബാ ആസാദാണ് താരത്തിനൊപ്പമുണ്ടായിരുന്ന സുന്ദരി. ബോളിവുഡ് നടന്‍ നവാസുദ്ദീന്‍ ഷായുടെ മകന്‍ ഇമാദ് ഷായുടെ കാമുകിയായിരുന്നു സബായെന്നു വെളിപ്പെടുത്തല്‍.

read also:കേരളത്തില്‍’കുട്ടന്‍പിള്ള’മോഡല്‍ പൊലീസുകാര്‍ക്ക് ക്ഷാമമില്ല, അവര്‍ നടത്തുന്നത് തേര്‍ഡ്‌റേറ്റ് തോന്നിവാസങ്ങള്‍

ഒരു ദേശീയ മാദ്ധ്യമത്തിന് പണ്ട് ഇരുവരും നല്‍കിയ അഭിമുഖം സമൂഹമാദ്ധ്യമത്തില്‍ വീണ്ടും ശ്രദ്ധനേടുന്നു. നീണ്ട ഏഴ് വര്‍ഷത്തോളം ലിവ് ഇന്‍ ടുഗദര്‍ ആയിരുന്നു സബായും ഇമാദും. എന്നാല്‍ 2020ല്‍ ഇരുവരും പരസ്പര സമ്മതത്തോടെ വേ‌ര്‍പിരിഞ്ഞതായും ഇരുവരുടെയും സുഹൃത്തുക്കള്‍ വ്യക്തമാക്കി.

വര്‍ഷങ്ങള്‍ക്ക് മുമ്ബ് ഒരു ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ ആദ്യമായി സബായെ കാണുന്നത് ഒരു സിനിമയുടെ ജോലികളുമായി ബന്ധപ്പെട്ടാണെന്നും ഒരിക്കല്‍ സുഹൃത്തുക്കളുമായി ഇരിക്കുമ്ബോള്‍ സബാ ഒരു പാട്ട് പാടുകയും അവരുടെ ശബ്ദം തന്നെ വല്ലാതെ ആകര്‍ഷിക്കുകയും ചെയ്തെന്ന് ഇമാദ് പറഞ്ഞു. അതിനു ശേഷമാണ് താന്‍ സബായുമായി കൂടുതല്‍ അടുത്തതെന്നും ഇമാദ് പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button