Latest NewsNewsLife StyleHealth & Fitness

അടുക്കളയിൽ ഉപയോ​ഗിക്കുന്ന തുണികൾ വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ നിങ്ങളെ തേടിയെത്തുന്നത് ഈ രോഗങ്ങൾ

അടുക്കള വൃത്തിയാക്കാൻ എല്ലാവരും തുണി ഉപയോ​ഗിക്കാറുണ്ട്. ചിലർ ആ തുണി വല്ലപ്പോഴുമേ കഴുകാറുള്ളൂ. എന്നാൽ, ഇങ്ങനെ ചെയ്യുന്നത് ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുമെന്നാണ് ഗവേഷകർ പറയുന്നത്. അടുക്കളയിൽ ഉപയോ​ഗിക്കുന്ന തുണികളിൽ എപ്പോഴും അണുക്കൾ തങ്ങിനിൽക്കുമെന്നുംഗവേഷകർ പറയുന്നു.

അതിനാൽ അടുക്കളയിൽ ഉപയോ​ഗിക്കുന്ന തുണികൾ ദിവസവും കഴുകാൻ ശ്രമിക്കണമെന്നും ഇവർ പറയുന്നു. മൗറീഷ്യസ് യൂണിവേഴ്സിറ്റിയിലെ ​ഗവേഷകരാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. പാത്രം തുടയ്ക്കുക, ​​ഗ്യാസ് സ്റ്റൗ തുടയ്ക്കുക, കെെ തുടയ്ക്കുക തുടങ്ങി പല ആവശ്യങ്ങൾക്കാണ് അടുക്കളയിലെ തുണി ഉപയോ​ഗിക്കാറുള്ളത്.

Read Also  :  ശക്തമായ കാറ്റിൽ ലാന്‍ഡിങ്ങില്‍ ഇളകിയാടി വിമാനം, നിലത്തു തട്ടുംമുൻപ് പറക്കല്‍, പിന്നീട് സംഭവിച്ചത്: വിഡിയോ

അടുക്കളയിൽ ഉപയോ​ഗിക്കുന്ന തുണികളിൽ ബാക്ടീരിയ കൂടുതലാണെന്ന് സീനിയർ ലെക്ചറർ സുശീല ഡി. ബിർഞ്ജിയ ഹർദിയാൽ പറഞ്ഞു. കോളിഫോം കോയിൽ അടുക്കളിൽ നനഞ്ഞ തുണികളിൽ ഉയർന്ന രീതിയിൽ കണ്ട് വരുന്നു. അടുക്കളയിൽ നിന്ന് മലിനീകരിക്കപ്പെടുന്നതിന് കാരണമായേക്കാവുന്ന ഈ പാറ്റേണുകളുടെ സാന്നിധ്യം ഭക്ഷണത്തെ വിഷലിപ്തമാക്കുമെന്നും ഗവേഷകർ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button