KollamKeralaNattuvarthaLatest NewsNews

കൊല്ലത്ത് വീട്ടിൽ നിന്ന് 33 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി : രണ്ടുപേർ പിടിയിൽ

ഉ​ളി​യ​ക്കോ​വി​ൽ സ്വ​ദേ​ശി ന​വാ​സ്, താ​മ​ര​ക്കു​ളം സ്വ​ദേ​ശി സു​ധീ​ർ എ​ന്നി​വ​രെ പൊലീസ് അ​റ​സ്റ്റ് ചെയ്തു

കൊ​ല്ലം: ഉ​ളി​യ​ക്കോ​വി​ൽ വീ​ടി​നു​ള്ളി​ൽ സൂ​ക്ഷി​ച്ച 33 കി​ലോ ക​ഞ്ചാ​വ് എ​ക്സൈ​സ് പി​ടി​കൂ​ടി. സംഭവവുമായി ബന്ധപ്പെട്ട് ഉ​ളി​യ​ക്കോ​വി​ൽ സ്വ​ദേ​ശി ന​വാ​സ്, താ​മ​ര​ക്കു​ളം സ്വ​ദേ​ശി സു​ധീ​ർ എ​ന്നി​വ​രെ പൊലീസ് അ​റ​സ്റ്റ് ചെയ്തു.​ മു​ഖ്യ പ്ര​തി​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ന്നു.

ഉ​ളി​യ​ക്കോ​വി​ൽ ക​ച്ചി​ക​ട​വ് ജം​ഗ​ഷ​നി​ൽ ശ്രീ ​ഭ​ദ്രാ​ന​ഗ​ർ 198 ക​ണ്ണ​മ​ത്ത് തെ​ക്ക​തി​ൽ വീ​ടി​ന്‍റെ വ​ള​പ്പി​ൽ ആണ് കഞ്ചാവ് കണ്ടെത്തിയത്. ചാ​ക്കി​ലാ​ക്കി ഓ​ല​കൊ​ണ്ട് മ​റ​ച്ച് സൂ​ക്ഷി​ച്ച നില​യി​ലാ​യി​രു​ന്നു ക​ഞ്ചാ​വ്.​ മ​ല​ക്ക​റി എ​ന്ന വ്യാ​ജേ​നെ ആ​ന്ധ്ര​യി​ൽ നി​ന്നാ​ണ് ക​ഞ്ചാ​വ് ക​ട​ത്തി​യ​തെ​ന്ന് പ്ര​തി​ക​ൾ എ​ക്സൈ​സി​നോ​ട് പ​റ​ഞ്ഞു.​

Read Also : തിരക്കുള്ള സ്ഥലങ്ങളിലെത്തുക മൊബൈൽ ഫോണും ഹൈടെക്ക് ബാഗുമായി 2 ചുരിദാർ ധരിച്ച്: നാടോടി സ്ത്രീകളുടെ പുതിയ മോഷണരീതി

കൊ​ല്ലം എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ റ്റി.​രാ​ജു, അ​സി​സ​സ്റ്റ​ന്‍റ് ഇ​ൻ​സ്പെ​ക്ട​ർ ഗ്രേ​ഡ് ബി ​സ​ന്തോ​ഷ് പി, ​സു​രേ​ഷ്കു​മാ​ർ, സിഇഒ​മാ​രാ​യ ജ​യ​കൃ​ഷ്ണ​ൻ ഷി​ബി​ൻ​ലാ​ൽ, ശ്രീ​വാ​സ്, ശ്യാം​കു​മാ​ർ, ല​നി​താ സിഇഒ​ മാ​രാ​യ ഷീ​ജാ​കു​മാ​രി, ബി​ന്ദു​ലേ​ഖ തു​ട​ങ്ങി​യ​വ​രാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പ്രതികളെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button