NewsSaudi ArabiaInternationalGulf

ഇരുനൂറോളം നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഗതാഗത പദ്ധതി: വിവരങ്ങൾ പങ്കുവെച്ച് സൗദി ട്രാൻസ്‌പോർട്ട് അതോറിറ്റി

റിയാദ്: ഇരുനൂറ് നഗരങ്ങളെയും, ഗവർണറേറ്റുകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഗതാഗത പദ്ധതിയുടെ വിവരങ്ങൾ പങ്കുവെച്ച് സൗദി ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി. രാജ്യവ്യാപകമായി 76 റൂട്ടുകളിലൂടെ ഈ പദ്ധതി ഉപയോഗിച്ച് കൊണ്ട് നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതിനാണ് അതോറിറ്റി ലക്ഷ്യവെയ്ക്കുന്നത്. പദ്ധതിയുടെ ഭാഗമായി ബസ് സേവനങ്ങൾ നൽകുന്നതിനുള്ള ടെണ്ടർ നടപടികളും അതോറിറ്റി പ്രഖ്യാപിക്കുമെന്നാണ് വിവരം.

Read Also: ദുബായ് എക്സ്പോയിൽ പ്രദർശിപ്പിക്കുന്ന ആദ്യ മലയാള സിനിമ, ചരിത്രം രചിക്കാൻ ഉണ്ണി മുകുന്ദന്റെ മേപ്പടിയാൻ

ഗതാഗത മേഖലയിൽ മത്സരസ്വഭാവം വളർത്തുക, സ്വകാര്യ മേഖലയിൽ നിന്നുള്ള നിക്ഷേപകർക്ക് മികച്ച അവസരങ്ങൾ നൽകുക എന്ന ലക്ഷ്യവും പദ്ധതിയ്ക്ക് പിന്നിലുണ്ട്. രാജ്യത്തെ 200 നഗരങ്ങൾ, ഗവർണറേറ്റുകൾ എന്നിവയെ തമ്മിൽ ബന്ധിപ്പിച്ച് കൊണ്ട് 560 ബസുകൾ, 300 ബസ് സ്റ്റോപ്പുകൾ എന്നിവ ഉൾപ്പെടുത്തി പദ്ധതി നടപ്പിലാക്കാനും അധികൃതർ ലക്ഷ്യമിടുന്നു.

Read Also: കോവിഡ് പ്രതിരോധം: 5 മുതൽ 11 വയസുവരെയുള്ള കുട്ടികൾക്ക് ഫൈസർ വാക്സിൻ നൽകാൻ ആരംഭിച്ച് യുഎഇ

shortlink

Related Articles

Post Your Comments

Related Articles


Back to top button