Latest NewsNewsIndia

മുഖ്യമന്ത്രിയുടെ ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞാൽ രാജിവെയ്ക്കാം: മമത ബാനർജിയോട് ഗവർണർ

കൊൽക്കത്ത : പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഉന്നയിക്കുന്ന ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞാൽ രാജിവെക്കുമെന്ന് ഗവർണർ ജഗ്ദീപ് ധന്‍കർ. ഇരുവരും തമ്മിലുള്ള പോര് തുടരുന്ന പശ്ചാത്തലത്തിലാണ് ഗവർണർ ഇക്കാര്യം പറഞ്ഞത്. ഇതാദ്യമാണ് മുഖ്യമന്ത്രിക്കെതിരെ പൊതുഇടത്തിൽ ഗവർണർ പ്രതികരിക്കുന്നത്.

‘മുഖ്യമന്ത്രി ആരോപിക്കുന്ന പോലെ താൻ സർക്കാരിനെ അധിക്ഷേപിച്ചുകൊണ്ടിട്ട ഏതെങ്കിലും ഒരു ട്വീറ്റ് കാണിച്ചാൽ ആ നിമിഷം രാജിവെയ്ക്കാം. എന്റെ മേശപ്പുറത്ത് ഒരു ഫയലും കെട്ടിക്കിടക്കുന്നില്ല. കെട്ടിക്കിടക്കുന്ന വിഷയങ്ങളിൽ മറുപടി പറയേണ്ടത് സർക്കാരാണ്. അധിക്ഷേപകരമോ ന്യായീകരിക്കപ്പെടാത്തതോ ആയ രേഖയോ ട്വീറ്റോ ചൂണ്ടിക്കാണിക്കാൻ ഞാൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നു’- ഗവർണർ പറഞ്ഞു.

Read Also  :  ഗാൽവാൻ അതിർത്തിയിലെ ഏറ്റുമുട്ടലിൽ ചൈനയ്ക്ക് കനത്ത ആൾനാശം : ലോകത്തോട് പറഞ്ഞതെല്ലാം നുണക്കഥകൾ

തന്റെ സർക്കാരിനെതിരെ അനാവശ്യ വിമർശനങ്ങൾ ഉയർത്തുന്ന ട്വീറ്റുകൾ അസ്വസ്ഥതയുണ്ടാക്കുന്നെന്ന് കാണിച്ച് മമത ഗവർണറെ ട്വിറ്ററിൽ ബ്ലോക്ക് ചെയ്തിരുന്നു. ഗവർണറോടുള്ള പ്രതിഷേധം മുഖ്യമന്ത്രി പരസ്യമായി മാധ്യമങ്ങളിലൂടെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എല്ലാ ദിവസവും അദ്ദേഹം സർക്കാർ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ലക്ഷ്യം വെക്കുകയും ചെയ്യുകയാണ്. ഇവരൊക്കെ അടിമത്തൊഴിലാളികളാണെന്നാണ് ഗവർണർ കരുതുന്നത്. ഗവര്‍ണര്‍ ഫോണുകള്‍ ചോര്‍ത്തുന്നു. പാർലമന്റിലെ ബജറ്റ് സമ്മേളനത്തെ പെഗാസസ് വിവാദം തടസപ്പെടുത്തുന്നത് പോലെയാണ് അദ്ദേഹത്തിന്റെ നടപടി. ഗവർണറെ മാറ്റണമെന്നാവശ്യപ്പെട്ട് നിരവധി തവണ പ്രധാനമന്ത്രിക്ക് കത്തെഴുതിയെങ്കിലും അദ്ദേഹം തയ്യാറായില്ലെന്നും മമത പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button