Devotional

സ്വപ്‌നങ്ങളും ഫലങ്ങളും

സ്വപ്നങ്ങളെക്കുറിച്ച് എല്ലാവര്‍ക്കും പല അഭിപ്രായങ്ങളുണ്ട്. ചിലർ സ്വപ്നങ്ങൾക്ക് കൂടുതല്‍ ശ്രദ്ധ കൊടുക്കാറില്ല. ശാരീരിക പ്രക്രിയ മാത്രമായ സ്വപ്നങ്ങൾക്ക് വലിയ ഫലമൊന്നുമില്ല എന്നവർ വിശ്വസിക്കുന്നു.എന്നാൽ ചിലർ സ്വപ്നങ്ങളെ കൂടുതൽ വിശ്വസിക്കുന്നവരാണ്. ഉപബോധ മനസുകളിൽ നിന്നുള്ള സന്ദേശമാണ് സ്വപ്നങ്ങളെന്നാണ് അവർ കരുതുന്നത്. വരാൻ പോകുന്ന സംഭവങ്ങളുടെ നല്ലതോ ചീത്തയോ ആയ സൂചനകളാണ് സ്വപ്‌നങ്ങൾ എന്നാണ് പരക്കെ വിശ്വസിക്കപ്പെടുന്നത്.

 

പലരും സ്വപ്‌നത്തില്‍ ക്ഷേത്രം സ്വപ്‌നം കാണാറുണ്ട്. എന്നാല്‍ ഇതിനു പിന്നിലും വളരെ പ്രധാനപ്പെട്ട ഒരു നിമിത്തമുണ്ട്. ക്ഷേത്രത്തിലേക്ക് പോകുന്നതായി സ്വപ്‌നം കാണുകയാണെങ്കില്‍ കാര്യങ്ങളെല്ലാം ഉത്തമം എന്നാണ് കാണിയ്ക്കുന്നത്.സ്വപ്‌നത്തില്‍ ക്ഷേത്രം അടഞ്ഞു കിടക്കുന്നതായി സ്വപ്‌നം കാണുകയാണെങ്കില്‍ പരാജയ ഭീതിയാണ് ഉണ്ടാവേണ്ടത്. കാര്യങ്ങളെല്ലാം പരാജയത്തിലേക്ക് പോകുന്നു എന്നാണ് ഇതിന്റെ അര്‍ത്ഥം.

ഉയരങ്ങളിൽ നിന്ന് വീഴുന്നതായി സ്വപ്നം കണ്ടാൽ ശ്രദ്ധിക്കണം.ഇത് ഗുരുതരമായൊരു മുന്നറിയിപ്പാണ്. വളരെ നിന്ദ്യമായി കണക്കാക്കപ്പെടുന്ന ഈ സ്വപ്നം അർത്ഥമാക്കുന്നത് ജീവിതത്തിൽ വരാനിരിക്കുന്ന കർമ്മത്തിന്റെ, അല്ലെങ്കിൽ ജോലിയുടെ തകർച്ചയാണ്.

ചളിയിലോ കുഴിയിലോ അകപ്പെടുന്നത് സ്വപ്നം കണ്ടാൽ, നിങ്ങൾ ചെയ്യാൻ പോകുന്ന ഒരു കാര്യം അവസാനം നിങ്ങൾക്ക് വളരെയധികം ദോഷകരമായി ഭവിക്കുമെന്നാണ് അർഥം.

 

പലപ്പോഴും നമ്മുടെ മനസ്സിലുള്ള ആഗ്രഹങ്ങളെയാണ് സ്വപ്‌നങ്ങളായി നമ്മള്‍ കാണുന്നത്.എന്നാല്‍ ജ്യോതി ശാസ്ത്രപരമായി പറഞ്ഞാല്‍, നമ്മള്‍ കാണുന്ന പല സ്വപ്‌നങ്ങളും ഫലിയ്ക്കാന്‍ സാധ്യതയുള്ളതാണ്. സ്വപ്‌നം കാണുന്ന സമയം അനുസരിച്ചായിരിക്കും സ്വപ്‌നങ്ങള്‍ ഫലിയ്ക്കുമോ ഇല്ലയോ എന്ന് പറയുന്നത്.

പുലര്‍ച്ചെ മൂന്നിനും ആറ് മണിയ്ക്കും കാണുന്ന സ്വപ്‌നങ്ങള്‍ ഒരു മാസത്തിനുള്ളിൽ ഫലിയ്ക്കും. അതുകൊണ്ടാണ് പലരും പുലര്‍ച്ചെ കാണുന്ന സ്വപ്‌നങ്ങള്‍ക്ക് വളരെയധികം പ്രാധാന്യം നല്‍കുന്നത്.12-നും 3-നും ഇടയ്ക്ക് കാണുന്ന സ്വപ്‌നം ഫലിയ്ക്കാനുള്ള സമയം മൂന്ന് മാസമാണ്. ഇത്തരം സ്വപ്‌നങ്ങള്‍ മൂന്ന് മാസത്തിനുള്ളില്‍ ഫലവത്താകുമെന്നാണ് ഫലം. രാത്രി 9 മണിയ്ക്കും 12 മണിയ്ക്കും ഇടയില്‍ കാണുന്ന സ്വപ്‌നങ്ങള്‍ ഫലിയ്ക്കാനുള്ള സമയം ആറ് മാസമാണ്.

ആറ് മാസത്തിനുള്ളില്‍ ഈ സമയങ്ങളില്‍ കാണുന്ന സ്വപ്‌നം ഫലിയ്ക്കും എ്ന്നാണ് ശാസ്ത്രം.രാത്രി 9 മണിയ്ക്ക് മുന്‍പ് ഉറങ്ങുന്നവര്‍ നമുക്കിടയില്‍ കുറവല്ല. എന്നാല്‍ ഈ സമയത്ത് കാണുന്ന പല സ്വപ്‌നങ്ങളും നമ്മുടെ ഓര്‍മ്മയില്‍ ഉണ്ടാവില്ല. ഇത്തരത്തില്‍ 9 മണിയ്ക്ക് മുന്‍പ് കാണുന്ന സ്വപ്‌നങ്ങള്‍ 1 വര്‍ഷത്തിനകം ഫലിയ്ക്കും എന്നാണ് ശാസ്ത്രം.പലപ്പോഴും മാനസിക സംഘര്‍ഷം മനസ്സില്‍ വെച്ച് നമ്മള്‍ കാണുന്ന പല സ്വപ്‌നങ്ങളും ഫലിയ്ക്കുകയില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button