Latest NewsNewsInternational

പുല്ലും പൂച്ചയും മനുഷ്യ മാംസവും തിന്ന് വിശപ്പടക്കി അഫ്ഗാന്‍ റിഹാബിലിറ്റേഷന്‍ കേന്ദ്രത്തിലെ അന്തേവാസികള്‍

പുറത്തുവരുന്നത് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

കാബൂള്‍ : 2021 ആഗസ്റ്റിലാണ് താലിബാന്‍ അഫ്ഗാന്‍ പിടിച്ചെടുത്ത് വീണ്ടും തങ്ങളുടെ അധികാരം സ്ഥാപിച്ചത്. അധികാരം ഏറ്റെടുത്ത ശേഷം തങ്ങളുടെ ആദ്യ പ്രതിജ്ഞകളിലൊന്ന് രാജ്യത്തെ ജനങ്ങളെ മയക്കുമരുന്നില്‍ നിന്ന് മോചിപ്പിക്കുമെന്നതായിരുന്നു. രാജ്യത്തെ ജനങ്ങളില്‍ പകുതി പേരും കറുപ്പിനടിമകളായിരുന്നു.

Read Also : മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള സ്ത്രീകൾക്ക് വിവാഹശേഷം സർക്കാർ ജോലികളിൽ സംവരണം ലഭിക്കില്ലെന്ന് രാജസ്ഥാൻ ഹൈക്കോടതി

ഇതിന്റെ ഭാഗമായി മയക്കുമരുന്നിനടിമകളായവരെ കണ്ടെത്തി അവരെ മൂന്ന് മാസത്തേയ്ക്ക് ആശുപത്രികളിലാക്കി. കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളെ അനുസ്മരിപ്പിക്കുന്നതായിരുന്നു ഓരോ ആശുപത്രിയും. മയക്കുമരുന്നിനടിമകളയവരെ കൊണ്ട് ആശുപത്രികള്‍ തിങ്ങി നിറഞ്ഞു.

അവിടെ ഭയാനകമായ അന്തരീക്ഷമാണ് ഇപ്പോഴുള്ളതെന്ന് അന്തര്‍ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ‘ഒരു കിടക്കയില്‍ മൂന്ന് പേരാണ് കിടക്കുന്നത്. അവിടെ ആവശ്യത്തിന് വെള്ളമോ ഭക്ഷണമോ ലഭിക്കുന്നില്ല. വൃത്തിഹീനമായ സാഹചര്യത്തിലാണ് അവിടെയുള്ളവര്‍ കഴിയുന്നത്. ഭക്ഷണം ലഭിക്കാതായതോടെ പുല്ല് തിന്നും പൂച്ചകളെ കൊന്ന് തിന്നും അവര്‍ വിശപ്പടക്കുന്നു’ , അന്തര്‍ദേശീയ മാദ്ധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

വിശപ്പു മൂലം പലരും എല്ലും തോലുമായി. വിശപ്പു സഹിക്കാനാവാതെ പലരും നരഭോജികളായി മാറിയെന്ന ഭയാനകമായ വാര്‍ത്തയും പുറത്തു വന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button