Latest NewsNewsIndia

ഹിജാബ് വിവാദം: ഹിജാബ് മുസ്ലിം സ്ത്രീകള്‍ക്ക് മതപരമായ അനിവാര്യത, പെണ്‍കുട്ടികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ്

കർണാടക: ഹിജാബ് ധരിച്ച് ക്ലാസില്‍ കയറാനുള്ള അവകാശത്തിനായി കര്‍ണാടകയില്‍ ഒരു വിഭാഗം മുസ്ലിം വിദ്യാര്‍ഥിനികള്‍ നടത്തുന്ന പ്രതിഷേധം കൂടുതല്‍ കോളേജുകളിലേക്ക് വ്യാപിക്കുന്നു. വെള്ളിയാഴ്ച ഉഡുപ്പി ജില്ലയിലെ കുന്ദാപൂരിലെ ഭണ്ഡാര്‍ക്കേഴ്സ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിൽ വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. അതേസമയം സമാധാന അന്തരീക്ഷം നിലനിന്നിരുന്ന കോളേജിൽ വർഗീയത പ്രചരിപ്പിക്കാനും, സംഘർഷം ഉണ്ടാക്കാനുമുള്ള മതമൗലിക വാദികളുടെ ശ്രമമാണ് വിദ്യാർത്ഥിനികളിലൂടെ നടപ്പാക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

ശിരോവസ്ത്രം ധരിച്ചത്തിയതോടെ കോളേജ് ജീവനക്കാര്‍ വിദ്യാര്‍ഥിനികളെ ക്ലാസിൽ പ്രവേശിപ്പിക്കാന്‍ വിസമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് കോളേജ് ഗേറ്റിന് മുന്നില്‍ ഹിജാബ് ധരിച്ചെത്തിയ നാൽപ്പതോളം വിദ്യാര്‍ഥിനികള്‍ പ്രതിഷേധിക്കുകയായിരുന്നു. ഹിജാബ് ധരിച്ചെത്തി പ്രതിഷേധിച്ച വിദ്യാര്‍ത്ഥിനികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടപ്പിച്ച് കോളേജിലെ ഒരു വിഭാഗം ആണ്‍കുട്ടികളും രംഗത്തെത്തി.

ഭര്‍ത്താവ് ജോലിക്ക് പോയിരുന്നെങ്കിലും തനിക്ക് ഒന്നും തന്നില്ല: പുരുഷന്മാരാല്‍ അപമാനിക്കപ്പെട്ടു : സ്വപ്ന സുരേഷ്

അതേസമയം, ഹിജാബ് വിവാദത്തില്‍ മുസ്ലിം പെണ്‍കുട്ടികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കര്‍ണാടക പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ രംഗത്തെത്തി. ഹിജാബ് മുസ്ലിം സ്ത്രീകള്‍ക്ക് മതപരമായ അനിവാര്യതയാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. ഹിജാബ് ധരിച്ചെത്തിയ പെണ്‍കുട്ടികള്‍ക്ക് കോളേജില്‍ പ്രവേശനം നിഷേധിക്കുന്നത് മനുഷ്യത്വരഹിതവും മൗലികാവകാശങ്ങളുടെ ലംഘനവുമാണെന്നും സിദ്ധരാമയ്യ അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button