Latest NewsIndia

പഞ്ചാബ് പ്രചാരണ പട്ടിക : ആസാദിനെയും തിവാരിയെയും വെട്ടി കോൺഗ്രസ്

ച​ണ്ഡി​ഗ​ഢ്: പ​ഞ്ചാ​ബ് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടുപ്പി​​നു​ള്ള താര പ്ര​ചാ​ര​ക പ​ട്ടി​ക​യി​ൽ​ നിന്ന് ഗുലാം നബി ആസാദിനെയും മനീഷ് തിവാരിയെയും ഒഴിവാക്കി കോൺഗ്രസ്. പ്രതിപ​ക്ഷ​ നേതാ​വും ലോ​ക്സ​ഭ എം.​പി​യുമാണ് ഗു​ലാം ന​ബി ആ​സാദ്. മ​നീ​ഷ് തി​വാ​രി​ പ്രമുഖ ഹിന്ദു സമുദായ നേതാവാണ്. വെ​ള്ളി​യാ​ഴ്ച​യാ​ണ് 30 അം​ഗ താ​ര​പ്ര​ചാ​ര​ക​രു​ടെ പ​ട്ടി​ക
കോ​ൺ​ഗ്ര​സ് പു​റ​ത്തു​ വി​ട്ട​ത്.

കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി, മു​ൻ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി, ജ​ന​റ​ൽ
സെ​ക്ര​ട്ട​റി പ്രി​യ​ങ്ക, മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ്, പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി, നവജ്യോത് സിങ് സിദ്ദു എന്നിവരാണ് പട്ടികയിലുള്ളത്. എന്നാൽ, ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചാരണ പട്ടികയിൽ ആസാദിന്റെ പേരുണ്ടായിരുന്നു. പാർട്ടി കുടുംബാധിപത്യത്തെ ചോദ്യം ചെയ്ത് രംഗത്തെത്തിയ ജി23 നേതാക്കളിൽ പ്രമുഖ നേതാവാണ് ഗുലാം നബി ആസാദ്.

അ​തേ​സ​മ​യം, സം​സ്ഥാ​ന​ത്ത് പ്ര​ചാ​ര​ണ​രം​ഗ​ത്ത് സ​ജീ​വ​മാ​യി പ്രവർത്തിക്കുന്ന നേതാവാണ് മനീഷ് തിവാരി. അദ്ദേഹത്തെ പാർട്ടിയിൽ നിന്നും ഒഴിവാക്കിയത് പ്രവർത്തകരെ ഞെട്ടിച്ചിട്ടുണ്ട്. പഞ്ചാബിലെ വോട്ടർമാരിൽ ഏകദേശം 40 ശതമാനവും ഹിന്ദു സമുദായത്തിൽ നിന്നുള്ളവരാണ്. ഇവർക്കിടയിൽ വളരെയധികം സ്വാധീനമുള്ള വ്യക്തിയാണ് മനീഷ് തിവാരി. കോൺഗ്രസിന്റെ ഈ തീരുമാനം പാർട്ടിയ്ക്കു തന്നെ തിരിച്ചടിയുണ്ടാകാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്.

shortlink

Post Your Comments


Back to top button