Latest NewsKeralaNews

പാര്‍ട്ടിയാണ് ജാതിയെന്ന് എസ് രാജേന്ദ്രന്‍റെ: സംവരണ സീറ്റിൽ ജാതി നോക്കാതെ സ്ഥാനാർത്ഥിയെ എങ്ങിനെ നിർത്തുമെന്ന് എംഎം മണി

വാര്‍ത്താ സമ്മേളനം നടത്തി പാര്‍ട്ടിക്കെതിരേ പറഞ്ഞാല്‍ കൂടുതല്‍ കാര്യങ്ങള്‍ മീറ്റിംഗ് നടത്തി പറയേണ്ടി വരും.

തൊടുപുഴ: പാര്‍ട്ടിയാണ് ജാതി പറഞ്ഞതെന്ന എസ് രാജേന്ദ്രന്‍റെ പ്രതികരണത്തിന് മറുപടിയുമായി സിപിഎം സംസ്ഥാന സമിതിയംഗം എംഎം മണി. റിസര്‍വേഷന്‍ സീറ്റില്‍ ജാതി നോക്കാതെ സ്ഥാനാര്‍ത്ഥിയെ എങ്ങനെ നിര്‍ത്തുമെന്ന് അദ്ദേഹം ചോദിച്ചു.

Read Also: സൗദിയിലേക്കെത്തുന്നവർക്ക് 48 മണിക്കൂറിനകമുള്ള പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം: 8 വയസിന് താഴെയുള്ളവർക്ക് ഇളവ്

‘ജാതി നോക്കി നിര്‍ത്തിയത് കൊണ്ടാണ് മൂന്ന് തവണ രാജേന്ദ്രന്‍ എംഎല്‍എ ആയി ഞെളിഞ്ഞ് നടന്നത്. എസ്‌സി വിഭാഗത്തിൽ പെട്ട ആളായത് കൊണ്ടാണ് സ്‌ഥാനാർഥി ആക്കിയത്. വാര്‍ത്താ സമ്മേളനം നടത്തി പാര്‍ട്ടിക്കെതിരേ പറഞ്ഞാല്‍ കൂടുതല്‍ കാര്യങ്ങള്‍ മീറ്റിംഗ് നടത്തി പറയേണ്ടി വരും’- എംഎം മണി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button