Latest NewsKeralaNews

കൈക്കൂലി വാങ്ങിയ ഡോക്ടറെ സസ്‌പെൻഡ് ചെയ്തു

തിരുവനന്തപുരം: കൈക്കൂലി വാങ്ങിയ ഡോക്ടറെ സസ്പെൻഡ് ചെയ്തു. പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ ജൂനിയർ കൺസൾട്ടന്റ് ഡോ. കെ.ടി. രാജേഷിനെയാണ് സസ്‌പെൻഡ് ചെയ്തത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നിർദേശത്തെ തുടർന്നാണ് കർശന നടപടി സ്വീകരിച്ചത്. രോഗിയുടെ ബന്ധുവിൽ നിന്നും കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ രാജേഷിനെ വിജിലൻസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്നാണ് മന്ത്രിയുടെ നിർദേശമനുസരിച്ച് അന്വേഷണ വിധേയമായി ഉടൻ പ്രാബല്യത്തിൽ വരത്തക്ക വിധത്തിൽ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്ത് ഉത്തരവായത്.

Read Also: ‘കെ-ഭൂതമാണ് എന്നോട് ഒരു പുസ്തകം എഴുതാൻ സജസ്റ്റ് ചെയ്തത്, ഇപ്പോൾ നല്ല ആശ്വാസമുണ്ട്’: പരിഹാസവുമായി ശ്രീജിത്ത് പണിക്കർ

രോഗികളിൽ നിന്നും ചികിത്സയ്ക്കായി പണം ആവശ്യപ്പെടുന്ന ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതാണെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഇക്കാര്യത്തിൽ ജനങ്ങളും ശ്രദ്ധിക്കണം. പണമോ പാരിതോഷികമോ ആവശ്യപ്പെടുന്നവർക്കെതിരെ പരാതി നൽകണമെന്നും മന്ത്രി അഭ്യർഥിച്ചു.

Read Also: ഗുരുവായൂരിലെ ഭണ്ഡാര വരവ് 1.84 കോടി: ഒരു കിലോ സ്വർണ്ണം, 6 കിലോ വെള്ളി എന്നിവയ്‌ക്കൊപ്പം നിരോധിച്ച ആയിരം, 500 കറന്‍സികളും

shortlink

Related Articles

Post Your Comments

Related Articles


Back to top button