Latest NewsIndiaNews

‘ആവശ്യമില്ലാതെ മോദിയെ കയറി ചൊറിയരുത്, നിങ്ങളെ കൊണ്ട് കൂട്ടിയാൽ കൂടില്ല’: സന്ദീപ് വാര്യർ പറയുന്നു

ന്യൂഡൽഹി: ഇന്ത്യയിൽ വിഘടനവാദത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വിത്ത് പാകിയതിന് കോൺഗ്രസ് പാർട്ടി ഉത്തരവാദികളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസിനെ വലിച്ചുകീറിയ പ്രധാനമന്ത്രിയുടെ പ്രസംഗം സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമാവുകയാണ്. കൊവിഡിനെ പോലും രാഷ്ട്രീയവത്കരിക്കാനാണ് കോൺഗ്രസ് ശ്രമിച്ചതെന്നടക്കമുള്ള വിഷയങ്ങൾ അദ്ദേഹം തുറന്നടിച്ചു. അപ്രതീക്ഷിത അടിയിൽ നിന്നും കോൺഗ്രസ് ഇപ്പോഴും മുക്തരായിട്ടില്ല. ആവശ്യമില്ലാതെ മോദിയെ കയറി ചൊരിയരുത് എന്നതാണ് ഇതിലൂടെ കോൺഗ്രസ് പഠിക്കേണ്ട പാഠമെന്ന് ബിജെപി സംസ്ഥാന വാക്താവ് സന്ദീപ് വാര്യർ പരിഹസിക്കുന്നു.

‘ഇതിൽ നിന്ന് കോൺഗ്രസിന് പഠിക്കാനുള്ള സാരാംശം, ആവശ്യമില്ലാതെ മോദിയെ കയറി ചൊറിയരുത്. പ്രധാനമന്ത്രിയാണ് എന്നത് ശരി തന്നെ. ഒന്നാന്തരം രാഷ്ട്രീയക്കാരനുമാണ് നരേന്ദ്ര ദാമോദർദാസ് മോദി. നിങ്ങളെ കൊണ്ട് കൂട്ടിയാൽ കൂടില്ല. നരേന്ദ്ര മോദി ടെലി പ്രോംപ്റ്ററിൽ നോക്കി പ്രസംഗിച്ചാൽ മതിയായിരുന്നു എന്ന് രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും തോന്നിയ നിമിഷങ്ങളാണ് ലോക്സഭയിൽ കടന്നു പോയത്. മുൻ കൂട്ടി തയ്യാറാക്കിയ പ്രസംഗമായിരുന്നെങ്കിൽ ഇങ്ങനെ ഉരുളക്കുപ്പേരി പോലെ തേച്ചൊട്ടിക്കുന്ന പ്രയോഗങ്ങൾ ഉണ്ടാകുമായിരുന്നില്ല’, സന്ദീപ് വാര്യർ ഫേസ്‌ബുക്കിൽ കുറിച്ചു.

Also Read:മൊബൈൽ ആപ്പിൽ രേഖകൾ അപ്ലോഡ് ചെയ്യാതെ ദീർഘദൂര സർവീസ് നടത്തിയ ബസിനെ പിന്തുടർന്ന് പിടികൂടി മോട്ടോർ വാഹന വകുപ്പ്

അതേസമയം, രാജ്യത്തെ സാധാരണക്കാരുമായി കോൺഗ്രസിന് യാതൊരു ബന്ധവുമില്ല എന്നും ജനാധിപത്യത്തെ അപമാനിക്കുന്ന പാർട്ടിയാണ് കോൺഗ്രസ് എന്നും മോദി പരിഹസിച്ചു. കൊവിഡിലൂടെ തന്നെ അപമാനിക്കാമെന്നും പ്രതിച്ഛായ്ക്ക് കോട്ടം വരുത്താമെന്നുമാണ് കോൺഗ്രസ് കരുതിയത്. എന്നാൽ അതൊന്നും നടന്നില്ലെന്നും മോദി പരിഹസിച്ചു. ഈ നൂറ്റാണ്ടിലെ ഏറ്റവും മോശം രാഷ്ട്രീയമാണ് കൊവിഡ് കാലത്ത് കോൺഗ്രസ് സ്വീകരിച്ചതെന്ന് മോദി കുറ്റപ്പെടുത്തി. ഉത്തർപ്രദേശിൽ കൊവിഡ് വ്യാപിക്കാൻ കോൺഗ്രസ് ശ്രമിച്ചു. കൊവിഡിൻ്റെ ആദ്യ തരംഗത്തിൻ്റെ നാളുകളിൽ മുംബൈയിലെ തൊഴിലാളികൾക്ക് ടിക്കറ്റ് എടുത്ത് കൊടുത്തത് കോൺഗ്രസാണ്.

‘നമ്മുടെ ദേശീയ പൈതൃകം ഒന്നാണ്. കോൺഗ്രസ് എന്തിനാണ് ഈ പൈതൃകത്തെ അവഹേളിക്കുന്നത്? കോൺഗ്രസ് പാർലമെന്റിനെയും ഇന്ത്യയെയും അപമാനിച്ചു. രാഷ്ട്രം ഒരു ഭരണസംവിധാനമല്ല, അത് നമ്മുടെ ആത്മാവിൽ സജീവമാണ്. അടുത്തിടെ തമിഴ് വികാരം ഉണർത്താൻ കോൺഗ്രസും നേതാക്കളും ശ്രമിച്ചിരുന്നു. ഇന്ത്യയെ തകർത്ത് വിഭജിച്ച് ഭരിക്കാൻ അവർ ആഗ്രഹിക്കുന്നു. ജനറൽ ബിപിൻ റാവത്തിനെ രക്ഷിക്കാൻ നമ്മുടെ തമിഴ് സഹോദരങ്ങൾ മണിക്കൂറുകളോളം പരിശ്രമിച്ചു. ‘ജനറൽ റാവത്തിനെ അഭിവാദ്യം ചെയ്യാൻ തമിഴ് സഹോദരന്മാർ ‘വീർ വണക്കം’ പറഞ്ഞു, എന്നാൽ ഇന്ത്യയുടെ ധീരതയെക്കുറിച്ചുള്ള സത്യത്തെ കോൺഗ്രസ് വെറുക്കുന്നു. തമിഴ് ജനതയെ അപമാനിക്കുന്നു’ പ്രധാനമന്ത്രി മോദി പറഞ്ഞു. ‘തുക്‌ഡെ-തുക്‌ഡെ’ സംഘത്തിന്റെ നേതാവാണ് കോൺഗ്രസ്. പക്ഷെ അവർ അതിലും പരാജയപ്പെടും . കോൺഗ്രസിന് അധികാരത്തിൽ വരാനുള്ള ആർത്തിയിൽ അവർ വിഡ്ഢികളായി മാറിയിരിക്കുന്നു’, അദ്ദേഹം പറഞ്ഞു.

സന്ദീപ് വാര്യരുടെ ഫേസ്‌ബുക്ക് പോസ്റ്റ്:

നരേന്ദ്ര മോദി ടെലി പ്രോംപ്റ്ററിൽ നോക്കി പ്രസംഗിച്ചാൽ മതിയായിരുന്നു എന്ന് രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും തോന്നിയ നിമിഷങ്ങളാണ് ലോക്സഭയിൽ കടന്നു പോയത് . മുൻ കൂട്ടി തയ്യാറാക്കിയ പ്രസംഗമായിരുന്നെങ്കിൽ ഇങ്ങനെ ഉരുളക്കുപ്പേരി പോലെ തേച്ചൊട്ടിക്കുന്ന പ്രയോഗങ്ങൾ ഉണ്ടാകുമായിരുന്നില്ല . “17 കോടി ദരിദ്രരെ തങ്ങളുടെ കാലത്ത് സമ്പന്നരാക്കി എന്നാണ് ഒരു അവകാശവാദം (രാഹുൽ ഗാന്ധിയുടെ ) . ഈ കണക്കിലെ തട്ടിപ്പ് രാജ്യത്തെ യുവാക്കൾ മനസ്സിലാക്കണം . പണ്ട് റെയിൽ വെയിൽ ഫസ്റ്റ്‌ ക്ലാസ് , സെക്കന്റ് ക്‌ളാസ് , തേഡ് ക്‌ളാസ് എന്നിങ്ങനെ ആയിരുന്നു വേർ തിരിവ്‌ . ക്‌ളാസ് മനസ്സിലാക്കാൻ ഒരു വര , രണ്ടു വര . മൂന്നു വര ഇടുമായിരുന്നു ഇടക്ക് ഇവർക്ക് തോന്നി തേഡ് ക്‌ളാസ് മോശമാണെന്ന് , അപ്പോൾ അവർ മൂന്നു വരകളിൽ ഒന്ന് മായ്ച്ചു കളഞ്ഞു . അത് പോലെ ദാരിദ്ര്യം നിശ്ചയിക്കാനുള്ള മാനദണ്ഡങ്ങൾ തിരുത്തിയ ശേഷം ഇവർ പറയുകയാണ് 17 കോടി ദരിദ്രരെ സമ്പന്നരാക്കി എന്ന് ” .

പ്രസംഗത്തിനിടക്ക് ബഹളമുണ്ടാക്കിയ കൊണ്ഗ്രെസ്സ് കക്ഷി നേതാവ്‌ അധീർ രഞ്ജൻ ചൗധരിക്കും കിട്ടി കണക്കിന് . ” നിങ്ങളുടെ സ്ഥാനം ഈ സമ്മേളന കാലത്ത് നിലനിർത്താനാവശ്യമായ പണി നിങ്ങൾ എടുത്തിരിക്കുന്നു , അവർ നിങ്ങളെ മാറ്റില്ല , ഇനി മിണ്ടാതിരിക്കൂ ” എന്നായിരുന്നു പ്രധാനമന്ത്രിയുടെ പരിഹാസ ശരം . ഇതിൽ നിന്ന് കോൺഗ്രസിന് പഠിക്കാനുള്ള സാരാംശം , ആവശ്യമില്ലാതെ മോദിയെ കയറി ചൊറിയരുത് . പ്രധാനമന്ത്രിയാണ് എന്നത് ശരി തന്നെ . ഒന്നാന്തരം രാഷ്ട്രീയക്കാരനുമാണ് നരേന്ദ്ര ദാമോദർദാസ് മോദി . നിങ്ങളെ കൊണ്ട് കൂട്ടിയാൽ കൂടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button