Latest NewsIndiaFootballSports

ഐഎസ്എൽ : ഈസ്റ്റ് ബംഗാളിനെ മലർത്തിയടിച്ച് ഒഡിഷ

പനാജി: ഐഎസ്എല്ലിൽ ഈസ്റ്റ്‌ ബംഗാളിനെ മലർത്തിയടിച്ച് ഒഡിഷ എഫ്സി. ഗോവ തിലക് മൈതാൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ, ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഒഡീഷയെ പരാജയപ്പെടുത്തിയത്.

ജോനാഥസ് ഡി ജീസസും ജാവിയൻ ഫെർണാണ്ടസുമാണ് ഒഡീഷക്ക് വേണ്ടി രണ്ടു ഗോൾ നേടിയത്. ഈസ്റ്റ് ബംഗാളിന് വേണ്ടി അന്തോണിയോ പെരോസോവിച്ച് ഒരു ഗോൾ നേടി. കളി തുടങ്ങി ഇരുപത്തിമൂന്നാം മിനിറ്റിൽ, ജോനാഥസ് ഗോൾവല കുലുക്കിയെങ്കിലും, അറുപത്തിനാലാം മിനിറ്റിൽ പെരോസോവിച്ച് ബംഗാളിനെ വേണ്ടി തിരിച്ചടിച്ചു. എന്നാൽ, എഴുപത്തഞ്ചാം മിനിറ്റിൽ ജാവിയൻ ഫെർണാണ്ടസ് ഒഡിഷയുടെ വിജയഗോൾ നേടുകയായിരുന്നു.

ഈ വിജയം കൂടി നേടിയതോടെ 15 മത്സരങ്ങളിൽ നിന്നും ഒഡിഷ ആറാം സ്ഥാനത്തെത്തി. 16 മത്സരങ്ങളിൽ പങ്കെടുത്ത ഈസ്റ്റ് ബംഗാളിന് 10.6 മാത്രമാണുള്ളത്. 26 പോയിന്റ് നേടിയ ഹൈദരാബാദാണ് ഒന്നാം സ്ഥാനം അലങ്കരിക്കുന്നത്. 23 പോയിന്റുള്ള കേരള ബ്ലാസ്റ്റേഴ്സ് രണ്ടാമതാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button