KannurNattuvarthaLatest NewsKeralaNews

തെ​രു​വു നാ​യ്ക്ക​ളുടെ ആക്രമണം : കൂ​ട് ത​ക​ര്‍​ത്ത് ആ​ടു​ക​ളെ ക​ടി​ച്ചു​കൊ​ന്നു

കൊ​ത്തി​ക്കാ​ലി​ലെ ആ​യി​ഷാ​ബി​യു​ടെ ആ​ടു​ക​ളെ​യാ​ണ് തെ​രു​വു നാ​യ്ക്കൾ ക​ടി​ച്ചു കൊ​ന്ന​ത്

കാ​ഞ്ഞ​ങ്ങാ​ട്: അ​ജാ​നൂ​ര്‍ കൊ​ത്തി​ക്കാ​ലി​ല്‍ തെ​രു​വു നാ​യ്ക്ക​ളുടെ ആക്രമണം. ആട്ടിൻ കൂ​ട് ത​ക​ര്‍​ത്ത് ആ​ടു​ക​ളെ ക​ടി​ച്ചു​കൊ​ന്നു. കൊ​ത്തി​ക്കാ​ലി​ലെ ആ​യി​ഷാ​ബി​യു​ടെ ആ​ടു​ക​ളെ​യാ​ണ് തെ​രു​വു നാ​യ്ക്കൾ ക​ടി​ച്ചു കൊ​ന്ന​ത്. ഇ​ന്ന​ലെ രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം.

കൂ​ട്ടി​ല്‍​ നി​ന്നും ആ​ടു​ക​ളെ പു​റ​ത്തേ​ക്ക് വ​ലി​ച്ചി​ഴ​ച്ചു കൊ​ണ്ടു പോ​കു​ന്ന​തു​ ക​ണ്ട് ഓ​ടി​യെ​ത്തി​യ ആ​യി​ഷാ​ബി​യ്ക്കു നേ​രെ​യും നാ​യ്ക്കൂട്ടം പ​രാ​ക്ര​മം ന​ട​ത്തി.

Read Also : ‘ആവശ്യമില്ലാതെ മോദിയെ കയറി ചൊറിയരുത്, നിങ്ങളെ കൊണ്ട് കൂട്ടിയാൽ കൂടില്ല’: സന്ദീപ് വാര്യർ പറയുന്നു

തുടർന്ന് ബ​ഹ​ളം കേ​ട്ട് നാ​ട്ടു​കാ​ര്‍ ഓ​ടി​ക്കൂ​ടി​യ​തോ​ടെ​യാ​ണ് നാ​യ്ക്ക​ള്‍ പി​ന്തി​രിയാൻ തയ്യാറായത്. ഒ​രു അ​മ്മ​യാ​ടി​നെ​യും കു​ഞ്ഞി​നെ​യു​മാ​ണ് തെ​രു​വു നാ​യ്ക്ക​ൾ ആക്രമിച്ച് കൊന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button