Latest NewsIndia

ഹിമപാതത്തിൽ സൈനികർ മരിച്ച സംഭവം : ബന്ധുക്കൾക്ക് നാല് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച് അരുണാചൽ പ്രദേശ് മുഖ്യമന്ത്രി

ഇറ്റാനഗർ: സംസ്ഥാനത്തെ മഞ്ഞിടിച്ചിലിൽ പെട്ട് സൈനികർ മരണമടഞ്ഞ സംഭവത്തിൽ ബന്ധുക്കൾക്ക് നാല് ലക്ഷം രൂപ വീതം അടിയന്തര സഹായധനം പ്രഖ്യാപിച്ച് അരുണാചൽ പ്രദേശ് മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് പേമ ഖണ്ടു സഹായം പ്രഖ്യാപിച്ചത്.

സൈനികരുടെ മരണത്തിൽ മുഖ്യമന്ത്രി ഗാഢമായ ദുഃഖം രേഖപ്പെടുത്തി. കുടുംബാംഗങ്ങൾക്ക് അവരുടെ വേർപാട് താങ്ങാനുള്ള മനക്കരുത്ത് ദൈവം നൽകട്ടെയെന്നും അദ്ദേഹം പ്രാർത്ഥിച്ചു. നേരത്തെ, പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രസിഡണ്ട് രാംനാഥ് കോവിന്ദുമടക്കം നിരവധി പ്രമുഖർ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയിരുന്നു. രാജ്യത്തിന് അവരുടെ സംഭാവനകൾ മറക്കാൻ സാധിക്കാത്തതാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

അരുണാചൽ പ്രദേശിലെ ഉയർന്ന മേഖലയായ കാമെങ്ങ് പ്രവിശ്യയിൽ ഫെബ്രുവരി ആറാം തീയതിയാണ് മഞ്ഞിടിച്ചിലുണ്ടായത്. അകപ്പെട്ടു പോയ സൈനികരുടെ മൃതദേഹങ്ങൾ ചൊവ്വാഴ്ചയാണ് രക്ഷാപ്രവർത്തകർ കണ്ടെടുത്തത്.

shortlink

Post Your Comments


Back to top button