Latest NewsNewsIndia

ഗുജറാത്തിലെ പാലം തകർന്നു വീണ സംഭവം: മരണപ്പെട്ടവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ഗുജറാത്തിൽ തൂക്കുപാലം തകർന്ന് ഉണ്ടായ അപകടത്തിൽ മരണപ്പെട്ടവർക്ക് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 77 പേരാണ് അപകടത്തിൽ മരണപ്പെട്ടതെന്നാണ് വിവരം. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് അമ്പതിനായിരം രൂപയുമാണ് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും പ്രഖ്യാപിച്ചിട്ടുള്ളത്.

Read Also: ‘ഓണം ബംബർ ഭാഗ്യശാലി നാടുവിടാൻ കാരണം സിപിഎമ്മിന്റെ പിരിവ് ഭയന്ന്’: ഒരു കോടി രൂപ ആവശ്യപ്പെട്ടതായി വി മുരളീധരൻ

മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് സംസ്ഥാന സർക്കാർ 4 ലക്ഷം രൂപ സഹായധനം നൽകും. അതേസമയം, മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ പ്രധാനമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.

ഗുജറാത്തിലെ മോർബിയിലാണ് തൂക്കുപാലം തകർന്ന് അപകടമുണ്ടായത്. അഞ്ചു ദിവസം മുൻപ് പുനർനിർമ്മാണം നടത്തിയ പാലമാണ് തകർന്നത്. അപകടമുണ്ടാകുമ്പോൾ അഞ്ഞൂറിലേറെ പേർ പാലത്തിലുണ്ടായിരുന്നു. ഗുജറാത്തി പുതുവത്സര ദിനത്തിലാണ് വീണ്ടും പാലം തുറന്നുകൊടുത്തത്.

Read Also: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ആശുപത്രി ശുചിമുറിയില്‍ പ്രസവിച്ച സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button