ErnakulamKeralaLatest NewsNews

പൂർണ്ണത്രയിശാ ക്ഷേത്രത്തിൽ നടന്ന ബ്രാഹ്മണരുടെ കാൽ കഴുകിച്ച് ഊട്ട്: ഹൈക്കോടതി സ്വമേധയാ കേസെടുത്തു

പാപപരിഹാരത്തിന് എന്ന പേരിലാണ് ഈ വഴിപാട് നടന്നു വരുന്നത്. പന്ത്രണ്ട് ബ്രാഹ്മണരെ ക്ഷണിച്ച് വരുത്തി അവരുടെ കാൽ കഴുകുന്നതാണ് വഴിപാട്.

കൊച്ചി: ബ്രാഹ്മണരുടെ കാൽ കഴുകിച്ച് ഊട്ട് ചടങ്ങിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡി​ന്​ കീ​ഴി​ലു​ള്ള തൃപ്പൂണിത്തുറ പൂർണ്ണത്രയിശാ ക്ഷേത്രത്തിൽ നടന്ന ബ്രാഹ്മണരുടെ കാൽ കഴുകിച്ച് ഊട്ട് വഴിപാട് വിവാദമായതോടെയാണ് ഹൈക്കോടതിയുടെ നടപടി. ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് പി.ജി അജിത് കുമാ‍ർ എന്നിവർ അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് സംഭവത്തിൽ സ്വമേധയാ കേസെടുത്തത്.

Also read: ബാബുവിനെ രക്ഷപ്പെടുത്തിയത് കമാൻഡോ ബാല: റോപ്പിലൂടെത്തി ആദ്യം നല്‍കിയത് വെള്ളം, ഇന്ത്യൻ സൈന്യത്തിന് സല്യൂട്ട് നൽകി കേരളം

പാപപരിഹാരത്തിന് എന്ന പേരിലാണ് ഈ വഴിപാട് നടന്നു വരുന്നത്. വഴിപാടിന്റെ ചിലവ് 20,000 രൂപയാണ്. പന്ത്രണ്ട് ബ്രാഹ്മണരെ ക്ഷണിച്ച് വരുത്തി അവരുടെ കാൽ കഴുകുന്നതാണ് വഴിപാട്. സംഭവം വിവാദമായതോടെ ഇത്തരത്തിലുള്ള പ്രാകൃതമായ ആചാരങ്ങൾ നിർത്തലാക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു.

2019 മെയ് മാസത്തിൽ പാലക്കാട് ഒറ്റപ്പാലത്തെ കൂനംതുളളി മഹാവിഷ്ണു ക്ഷേത്രത്തിലെ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ബ്രാഹ്മണരുടെ കാൽകഴുകി പൂജിക്കുന്ന ചടങ്ങ് നടത്തിയത് വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. ഇത്തരം ചടങ്ങുകൾ തീർത്തും പ്രാകൃതമായ ആചാരങ്ങൾ ആണെന്നും, ഇത് സമൂഹത്തെ ബ്രാഹ്മണ മേധാവിത്വത്തിലേക്ക് നയിക്കാനുളള നീക്കമാണെന്നും ആരോപിച്ച് പ്രതിഷേധവും ഉയർന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button