AgricultureLatest NewsNewsLife StyleFood & CookeryHealth & Fitness

രണ്ടുമീറ്റര്‍ നീളം, 60 കിലോ തൂക്കം: നാട്ടിലെ താരമായി ഭീമന്‍ വാഴക്കുല

ശ്രീകണ്ഠപുരം : വീട്ടുപറമ്പിലെ കൃഷിയിടത്തില്‍ നിന്ന് യുവതിക്ക് ലഭിച്ചത് ഭീമന്‍ വാഴക്കുല. കണ്ണൂര്‍ സര്‍വകലാശാലയില്‍ കംപ്യൂട്ടര്‍ അസിസ്റ്റന്റായി ജോലിചെയ്യുന്ന സജിന രമേശനാണ് രണ്ടുമീറ്റര്‍ നീളം, 60 കിലോ തൂക്കവും വരുന്ന ഭീമന്‍ വാഴക്കുല ലഭിച്ചത്.

കൃഷിവകുപ്പിന്റെ കരിമ്പം അഗ്രിക്കള്‍ച്ചര്‍ ഫാമില്‍നിന്ന് കഴിഞ്ഞ വര്‍ഷം സജിന വാങ്ങിയ ടിഷ്യൂകള്‍ച്ചര്‍ ഇനത്തിലുള്ള വാഴത്തൈയാണ് ഇപ്പോള്‍ വിളവെടുത്തത്. കഴിഞ്ഞ ലോക്ഡൗണ്‍ കാലത്താണ് പച്ചക്കറിക്കൃഷിയോടൊപ്പം വാഴക്കൃഷിയും തുടങ്ങിയതെന്ന് സജിന പറഞ്ഞു. വീട്ടുപറമ്പിലെ 15 സെന്റ് സ്ഥലത്താണ് കൃഷി. എട്ട് ടിഷ്യൂ കള്‍ച്ചര്‍ വാഴയുള്‍പ്പെടെ 25-ഓളം വാഴത്തൈകളാണ് വാങ്ങിയത്. കഴിഞ്ഞ നവംബറിലാണ് വാഴ നട്ടത്. ഇതോടൊപ്പം വാങ്ങിയ മറ്റ് വാഴകള്‍ നേരത്തേതന്നെ കുലച്ച് വിളവെടുത്തിരുന്നു. മറ്റ് ടിഷ്യൂ കള്‍ച്ചര്‍ വാഴകള്‍ കുലച്ചിരുന്നെങ്കിലും ഇത്ര വലിപ്പമുള്ള കുല ലഭിച്ചിരുന്നില്ലെന്ന് സജിന പറയുന്നു.

Read Also  :  സ്വർണക്കടത്ത് സർക്കാരിന്റെ അറിവോടെ : സംസ്ഥാനം അന്വേഷണത്തിന് ഉത്തരവിടണംമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ

ഭര്‍ത്താവ് രമേശന്‍ ഗള്‍ഫിലായിരുന്നതിനാല്‍ കൃഷികാര്യങ്ങളെല്ലാം നോക്കിയത് സജിന തന്നെയാണ്. ഭീമന്‍ വാഴക്കുലയെക്കുറിച്ച് കരിമ്പം ഫാമില്‍ വിളിച്ചറിയിച്ചപ്പോള്‍ ‘സ്വര്‍ണമുഖി’ ഇനത്തില്‍പ്പെട്ട വാഴയാകുമെന്ന മറുപടിയാണ് ലഭിച്ചതെന്നും സജിന പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button