KottayamKeralaNattuvarthaLatest NewsNews

സ്വ​​​​കാ​​​​ര്യ ബാങ്കിൽ നി​​​​ന്നെടുത്ത ഒന്നര ലക്ഷത്തിന്‍റെ പേരിൽ ജപ്തി ഭീഷണി

ഏ​​​​ഴ് ത​​​​വ​​​​ണ കു​​​​ടി​​​​ശി​​​​ക​​​​യാ​​​​യ​​​​തി​​​​ന്‍റെ പേ​​​​രി​​​​ൽ ആണ് ജ​​​​പ്തി ന​​​​ട​​​​പ​​​​ടി

ഏ​​​​റ്റു​​​​മാ​​​​നൂ​​​​ർ: എ​​​​ട്ടുവ​​​​ർ​​​​ഷ കാ​​​​ലാ​​​​വ​​​​ധി​​​​യി​​​​ൽ സ്വ​​​​കാ​​​​ര്യ പ​​​​ണ​​​​മി​​​​ട​​​​പാ​​​​ട് സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ൽ നി​​​​ന്നെടുത്ത ഒന്നര ലക്ഷത്തിന്‍റെ പേരിൽ ജപ്തി ഭീഷണി. ഏ​​​​ഴ് ത​​​​വ​​​​ണ കു​​​​ടി​​​​ശി​​​​ക​​​​യാ​​​​യ​​​​തി​​​​ന്‍റെ പേ​​​​രി​​​​ൽ ആണ് ജ​​​​പ്തി ന​​​​ട​​​​പ​​​​ടി. അ​​​​തി​​​​ര​​​​മ്പു​​​​ഴ പാ​​​​ലം​​​​മു​​​​ട്ടി​​​​ചി​​​​റ​​​​യി​​​​ൽ അ​​​​പ്പ​​​​ച്ച​​​​ന്‍റെ​​​​യും ഭാ​​​​ര്യ ഷൈ​​​​നി​​​​യു​​​​ടെ​​​​യും കു​​​​ടും​​​​ബ​​​​ത്തി​​​​നാ​​​​ണ് ജ​​​​പ്തി ഭീ​​​​ഷ​​​​ണി ഉ​​​​ണ്ടാ​​​​യ​​​​ത്.

2019 ന​​​​വം​​​​ബ​​​​റി​​​​ലാ​​​​ണ് മ​​​​ണ​​​​പ്പു​​​​റം ഫി​​​​നാ​​​​ൻ​​​​സി​​​​ന്‍റെ കോ​​​​ട്ട​​​​യം ശാ​​​​ഖ​​​​യി​​​​ൽ​​​നി​​​​ന്ന് ഇ​​​​വ​​​​ർ ഒ​​​​ന്ന​​​​ര ല​​​​ക്ഷം രൂ​​​​പ വാ​​​​യ്പ​​​​യെ​​​​ടു​​​​ത്ത​​​​ത്. 3781 രൂ​​​​പ​​​​യാ​​​​ണ് പ്ര​​​​തി​​​​മാ​​​​സ അ​​​​ട​​​​വ് തു​​​​ക. ഏ​​​​ഴ് മാ​​​​സം മുമ്പു​​​​വ​​​​രെ കൃ​​​​ത്യ​​​​മാ​​​​യി തു​​​​ക അ​​​​ട​​​​ച്ചി​​​​രു​​​​ന്നു. എ​​​​ട്ട് വ​​​​ർ​​​​ഷ​​​​മാ​​​​ണ് വാ​​​​യ്പ തി​​​​രി​​​​ച്ച​​​​ട​​​​യ്ക്കാ​​​​നു​​​​ള്ള സ​​​​മ​​​​യ​​​​പ​​​​രി​​​​ധി.

Read Also : ‘അവൻ ഒരു തുള്ളി വെള്ളം കുടിച്ചിട്ടില്ല,എല്ലാവരും ബുദ്ധിമുട്ടുന്നതില്‍ സങ്കടമുണ്ട്’:ബാബുവിനെ കാത്ത് പ്രാര്‍ത്ഥനയോടെ ഉമ്മ

വാ​​​​യ്പ​​​​യു​​​​ടെ തി​​​​രി​​​​ച്ച​​​​ട​​​​വ് മു​​​​ട​​​​ങ്ങിയതോടെ കോ​​​​ട​​​​തി​​​​യി​​​​ൽ നി​​​​ന്നും അനുകൂല വി​​​​ധി സ​​​​മ്പാ​​​​ദി​​​​ച്ചെ​​​​ത്തി​​​​യ ബാ​​​​ങ്ക് അ​​​​ധി​​​​കൃ​​​​ത​​​​ർ ഇ​​​​ന്ന​​​​ലെ ജ​​​​പ്തി ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ​​​​ക്കു മു​​​​തി​​​​രു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. വി​​​​വ​​​​ര​​​​മ​​​​റി​​​​ഞ്ഞ് വാ​​​​ർ​​​​ഡ് മെം​​​​ബ​​​​ർ ജോ​​​​ഷി ഇ​​​​ല​​​​ഞ്ഞി​​​​യി​​​​ലും പൊ​​​​തു​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രും സ്ഥ​​​​ല​​​​ത്തെ​​​​ത്തു​​​​ക​​​​യും ബാ​​​​ങ്ക് അ​​​​ധി​​​​കൃ​​​​ത​​​​രു​​​​മാ​​​​യി സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യും അ​​​​വ​​​​ർ മ​​​​ട​​​​ങ്ങു​​​​ക​​​​യു​​​​മാ​​​​യി​​​​രു​​​​ന്നു.

2.5 സെ​​​​ന്‍റ് സ്ഥ​​​​ല​​​​ത്ത് വീ​​​​ട് മാ​​​​ത്ര​​​​മാ​​​​ണ് കു​​​​ടും​​​​ബ​​​​ത്തി​​​​നു​​​​ള്ള​​​​ത്. എ​​​​ട്ട് വ​​​​ർ​​​​ഷം കാ​​​​ലാ​​​​വ​​​​ധി​​​​യു​​​​ള്ള വാ​​​​യ്പ​​​​യു​​​​ടെ തി​​​​രി​​​​ച്ച​​​​ട​​​​വ് ഏ​​​​ഴ് ത​​​​വ​​​​ണ മു​​​​ട​​​​ങ്ങി​​​​യ​​​​തി​​​​ന്‍റെ പേ​​​​രി​​​​ൽ ജ​​​​പ്തി ന​​​​ട​​​​പ​​​​ടി​​​​ക്ക് ഒ​​​​രു​​​​ങ്ങി​​​​യ സ്വകാര്യ സ്ഥാപനത്തിന്റെ ന​​​​ട​​​​പ​​​​ടി അം​​​​ഗീ​​​​ക​​​​രി​​​​ക്കാ​​​​നാ​​​​വി​​​​ല്ലെ​​​​ന്ന നി​​​​ല​​​​പാ​​​​ടി​​​​ലാ​​​​ണ് ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളും നാ​​​​ട്ടു​​​​കാ​​​​രും.

shortlink

Related Articles

Post Your Comments

Related Articles


Back to top button