ThiruvananthapuramKozhikodeNattuvarthaLatest NewsKeralaNews

കരിപ്പൂർ സ്വര്‍ണക്കവര്‍ച്ച: ഏഴുപേര്‍ കൂടി പിടിയില്‍

കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളം വഴി കടത്തിയ സ്വർണം കവർച്ച ചെയ്ത സംഭവത്തിൽ അന്തർജില്ലാ കവർച്ചാ സംഘത്തിലെ ഏഴുപേരെ പോലീസ് പിടികൂടി. മലപ്പുറം നിലമ്പൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ക്വട്ടേഷൻ സംഘത്തലവനും കൂട്ടാളികളുമാണ് പിടിയിലായത്.

Also Read : സിമിയില്‍ നിന്ന് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയിലേക്ക്, കാമ്പസുകളില്‍ ഇസ്ലാമികവല്‍ക്കരണം വര്‍ഷങ്ങളായി തുടരുന്നു: ആരോപണം

നിലമ്പൂർ ചക്കാലക്കുത്ത് തെക്കിൽ ഷബാദ് (40) വടപുറം പിലാത്തോടൻ ആരിഫ് (32) വടപുറം തൈക്കരത്തൊടിക റനീസ് (32) വാണിയമ്പലം കാട്ടുപറമ്പത്ത് സുനിൽ (39) എടക്കര പയ്യൻകേറിൽ ജിൻസൻ വർഗ്ഗീസ് (29) ചന്തക്കുന്ന് തെക്കേത്തൊടിക ഹാരിസ് ബാബു (43) താനൂർ സ്വദേശി സക്കീർ എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

കർണാടകയിലേയും വഴിക്കടവിലെയും രഹസ്യകേന്ദ്രങ്ങളിൽ നിന്നുമാണ് ഇവർ അറസ്റ്റിലായത്. ഇവർ കവർച്ചക്കായി വന്ന 3 ആഡംബര വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ട് ഉണ്ടോയെന്നും അന്വേഷിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button