Latest NewsIndia

ഇന്ത്യയിലെ ആദ്യ പൈലറ്റ് ലൈസൻസിന് 93 വയസ്സ് : ചിത്രം പുറത്തു വിട്ട് ടാറ്റ

ന്യൂഡൽഹി: ഏഴ് പതിറ്റാണ്ടുകൾക്ക് ശേഷം എയർ ഇന്ത്യ വീണ്ടും ടാറ്റയുടെ കരങ്ങളിലെത്തുമ്പോൾ രാജ്യത്തെ ആദ്യ എയർലൈനിന്‍റെ അമരക്കാരനെ ഓർത്ത് ടാറ്റ കമ്പനീസ്. ആദ്യമായി കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് ലഭിച്ച ഇന്ത്യക്കാരൻ ജഹാംഗീർ രത്തൻജി ദാദാഭായ് ടാറ്റയുടെ (ജെ.ആർ.ഡി. ടാറ്റ) ലൈസൻസിന്റെ ചിത്രമാണ് ടാറ്റ കമ്പനീസ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. 1929 ഫെബ്രുവരി 10-നായിരുന്നു ജെ.ആർ.ഡി. ടാറ്റയുടെ ആ സ്വപ്ന സാക്ഷാത്ക്കാരം.

ഇന്ത്യയിൽ ആദ്യമായി കൊമേഴ്ഷ്യൽ പൈലറ്റ് ലൈസൻസ് നേടിയതോടെ രാഷ്ട്രത്തിന് ചിറകു നൽകുക എന്ന വലിയ ദൗത്യത്തിന്‍റെ ആദ്യ പടി കൂടിയാണ് അന്ന് ജെ.ആർ.ഡി. ടാറ്റ പൂർത്തിയാക്കിയത്. ജഹാംഗീർ രത്തൻജി ദാദാഭായ് ടാറ്റയുടെ ലൈസൻസിന്റെ ചിത്രത്തോടൊപ്പം ഇന്ത്യയുടെ ആദ്യത്തെ പൈലറ്റ് ലൈസൻസും എയർ ഇന്ത്യയുടെ ആദ്യ വിമാനവും തമ്മിലുള്ള ബന്ധവും വിശദമാക്കുന്ന ഒരു കുറിപ്പും ടാറ്റ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.

1932 ഒക്ടോബർ 15-ന് ആദ്യ വിമാനം ആകാശം തൊടുന്നതിന് വർഷങ്ങൾക്ക് മുമ്പേ എയർ ഇന്ത്യയുടെ കഥ ആരംഭിച്ചിരുന്നുവെന്നും അതിന്‍റെ ആദ്യ പടിയായിരുന്നു ജെ.ആർ.ഡിക്ക് ലഭിച്ച പൈലറ്റ് ലൈസൻസെന്നും ഇൻസ്റ്റാഗ്രാമിലെ കുറിപ്പിൽ ടാറ്റ കമ്പനീസ് പറയുന്നു. ഇൻസ്റ്റാഗ്രാമിൽ ടാറ്റാ കമ്പനീസ് പങ്കുവെച്ച ചിത്രം നിരവധി പേരാണ് ലൈക്ക് ചെയ്തിട്ടുള്ളത്.

shortlink

Post Your Comments


Back to top button