Latest NewsNewsIndia

തമിഴ്‌നാട്ടിൽ മലങ്കര കത്തോലിക്കാ സഭയുടെ ഒത്താശയോടെ മണൽ ഖനനം നടന്ന സംഭവം: പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

സഭയുടെ പ്രതിനിധികൾ എത്തിയാൽ വിശ്രമിക്കുന്ന, മേൽനോട്ടക്കാരൻ ഉള്ള ഈ ക്വാർട്ടേഴ്സിൽ നിന്നും 100 മീറ്റർ മാത്രം അകലെയാണ് മാനുവൽ ജോർജ് രജിസ്‌ട്രേഷൻ നമ്പർ ഉൾപ്പെടുത്തിക്കൊണ്ട് മണൽ വ്യവസായത്തിന്റെ ബോർഡ് സ്ഥാപിച്ചത്.

ചെന്നൈ: തമിഴ്നാട്ടിലെ അംബാ സമുദ്രത്തിന് സമീപമുള്ള മലങ്കര കത്തോലിക്ക സഭയുടെ 300 ഏക്കർ ഭൂമിയുടെ മറവിൽ നടന്ന പരിസ്ഥിതി ചൂഷണത്തിന്‍റെ നിർണായക തെളിവുകൾ പ്രമുഖ മാധ്യമം പുറത്തുവിട്ടു. കാർഷിക ആവശ്യങ്ങൾക്കാണ് ഭൂമി പാട്ടത്തിന് നൽകിയതെന്ന് സഭ പറയുമ്പോഴും, സഭാ ഭൂമിയിൽ ബോർഡ് അടക്കം സ്ഥാപിച്ചാണ് ഭൂമി പാട്ടത്തിനെടുത്ത കോട്ടയം സ്വദേശി മാനുവൽ ജോർജ് മണൽ ഖനനം നടത്തിയത് എന്നതാണ് വാസ്തവം. മാനുവൽ ജോർജ് പുഴയിൽ നിന്നും വാരിയ മണൽ വ്യാപകമായി സംഭരിച്ചതും, കടത്തിയതും സഭയുടെ ഉടമസ്ഥതയിലുളള ഭൂമിയിൽ നിന്നായിരുന്നു. ഇത് അറിഞ്ഞില്ലെന്ന് പറയുന്ന മലങ്കര സഭക്ക് പരിസ്ഥിതി ചൂഷണം നടന്ന ഈ സ്ഥലത്ത് നിന്നും കണ്ണെത്തും ദൂരത്ത് ക്വാർട്ടേഴ്സും ഉണ്ട്.

Also read: വാഹനാപകടത്തിൽ യുവാക്കൾ മരിച്ച സംഭവം; കെഎസ്ആർടിസി ഡ്രൈവർ അറസ്റ്റിൽ, കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്ന് കുടുംബം

സഭയുടെ പ്രതിനിധികൾ എത്തിയാൽ വിശ്രമിക്കുന്ന, മേൽനോട്ടക്കാരൻ ഉള്ള ഈ ക്വാർട്ടേഴ്സിൽ നിന്നും 100 മീറ്റർ മാത്രം അകലെയാണ് മാനുവൽ ജോർജ് രജിസ്‌ട്രേഷൻ നമ്പർ ഉൾപ്പെടുത്തിക്കൊണ്ട് മണൽ വ്യവസായത്തിന്റെ ബോർഡ് സ്ഥാപിച്ചത്. ഈ സാഹചര്യത്തിൽ കൃഷി ഭൂമി നടത്താനാണ് ഭൂമി പാട്ടത്തിന് നൽകിയതെന്നും, അവിടെ സംഭവിച്ചതൊന്നും തങ്ങൾ അറിഞ്ഞില്ലെന്നുമുള്ള സഭയുടെ മറുപടി വിചിത്രമാണ്.

2019 മുതൽ വരെ 2024 വരെ ക്രഷർ നടത്താൻ തമിഴ്നാട് സർക്കാരിൽ നിന്നും മാനുവല്‍ ജോർജ് നേടിയെടുത്ത അനുമതിയും ഈ വാദങ്ങൾക്ക് തിരിച്ചടിയാണ്. 2020 സെപ്റ്റംബറിലെ പൊതുതാത്പര്യ ഹർജിയിലാണ് സഭയുടെ ഭൂമിയിലെ മണൽ ഖനനം സംബന്ധിച്ച കേസ് തുടങ്ങുന്നത്. തുടർന്ന് റവന്യൂ പരാതിയിൽ പൊലീസ് ആദ്യമായി കേസ് എടുത്തപ്പോൾ മാനുവൽ ജോർജ് അടക്കം 22 പേർ പ്രതികളായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button