KeralaLatest NewsNews

യോഗിയുടെ പരാമര്‍ശം: അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി ജോണ്‍ ബ്രിട്ടാസ് എം.പി

സഭ നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

തിരുവനന്തപുരം: കേരളത്തെ പോലെയാവാതിരിക്കാന്‍ ശ്രദ്ധിച്ച് വോട്ട് ചെയ്യണമെന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവന പാര്‍ലമെന്റില്‍ ഉന്നയിച്ച് സി.പി.ഐ.എം. വിഷയത്തില്‍ അടിയന്തരപ്രമേയത്തിന് ജോണ്‍ ബ്രിട്ടാസ് എം.പി രാജ്യസഭയില്‍ നോട്ടീസ് നല്‍കി. സഭ നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ കൃത്യമായി വോട്ട് ചെയ്തില്ലെങ്കില്‍ യു.പി കേരളത്തെപ്പോലെയാകും എന്നായിരുന്നു യോഗിയുടെ കമന്റ്.

Read Also: ‘കേരളത്തെ അധിക്ഷേപിച്ചു’: യുപി മുഖ്യമന്ത്രി ആദിത്യനാഥിനെതിരെ കേസെടുക്കണമെന്ന് കോൺഗ്രസ് നേതാവ്

അതേസമയം കര്‍ണാടകയിലെ ഹിജാബ് വിവാദത്തില്‍ പ്രതികരണവുമായി ബോളിവുഡ് നടി കങ്കണ റണൗത്ത് രംഗത്ത്. മത ചട്ടങ്ങള്‍ പ്രകാരമുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് ധൈര്യം പ്രകടിപ്പിക്കലല്ലെന്നുംഅഫ്ഗാനിസ്താനില്‍ ബുര്‍ഖ ധരിക്കാതെ നടന്ന് ധൈര്യം കാണിക്കൂയെന്നുമാണ് കങ്കണയുടെ പ്രതികരണം. ഇറാനില്‍ ഇസ്ലാമിക വിപ്ലവത്തിന് മുമ്പ് മുസ്‌ലിം സ്ത്രീകള്‍ ബിക്കിനി ധരിച്ച് ബീച്ചില്‍ ഇരിക്കുന്ന ഫോട്ടോയുള്ള ട്വീറ്റ് പങ്ക് വെച്ച് കൊണ്ടാണ് കങ്കണയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button