MalappuramKeralaNattuvarthaLatest NewsNews

വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അന്യസം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കും കഞ്ചാവ് വിൽപന : ബം​ഗാ​ൾ സ്വ​ദേ​ശി അറസ്റ്റിൽ

ബ​ർ​ദ്ധ​മാ​ൻ സ്വ​ദേ​ശി ബാ​പ്പ​ൻ ഷേ​ക്കി​നെ​യാ​ണ്​ (22) പൊലീസ് പിടികൂടിയത്

കൊ​ണ്ടോ​ട്ടി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അന്യ ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കും ക​ഞ്ചാ​വ് വി​ൽ​പ​ന ന​ട​ത്തി​യ ബം​ഗാ​ൾ സ്വ​ദേ​ശി അറസ്റ്റി​ൽ. ബ​ർ​ദ്ധ​മാ​ൻ സ്വ​ദേ​ശി ബാ​പ്പ​ൻ ഷേ​ക്കി​നെ​യാ​ണ്​ (22) പൊലീസ് പിടികൂടിയത്. കൊ​ണ്ടോ​ട്ടി സ​ബ് ഇ​ൻ​സ്​​പെ​ക്ട​ർ നൗ​ഫ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല ആ​ന്‍റി നാ​ർ​കോ​ട്ടി​ക് സ്ക്വാ​ഡ് ആണ് ഇയാളെ പി​ടി​കൂ​ടി​യ​ത്.

50 ഓ​ളം പാ​ക്ക​റ്റ് ക​ഞ്ചാ​വ് ഇ​യാ​ളി​ൽ​നി​ന്ന്​ പി​ടി​ച്ചെടുത്തി​ട്ടു​ണ്ട്. കൊ​ണ്ടോ​ട്ടി ബ​സ്​ സ്റ്റാ​ൻ​ഡ്​ പ​രി​സ​രം കേ​ന്ദ്രീ​ക​രി​ച്ചായിരുന്നു വിൽപന. മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന ന​ട​ക്കു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഒ​രാ​ഴ്ച​യോ​ള​മാ​യി നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. തുടർന്നാണ് അറസ്റ്റ്.

Read Also : കിഴക്കമ്പലത്ത് സ്ട്രീറ്റ് ലൈറ്റ് പദ്ധതി: ട്വന്റി – ട്വന്റിയും എംഎൽഎയും തമ്മിലുള്ള പോര് മുറുകുന്നു

ആ​ൻ​റി ന​ർ​കോ​ട്ടി​ക്​ സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ സ​ത്യ​നാ​ഥ​ൻ മ​നാ​ട്ട്, ശ​ശി കു​ണ്ട​റ​ക്കാ​ട്, ഉ​ണ്ണി​കൃ​ഷ്ണ​ൻ മാ​രാ​ത്ത്, പി. ​സ​ഞ്ജീ​വ്, ര​തീ​ഷ്, രാ​ജേ​ഷ് എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടായി​രു​ന്നു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button