KeralaLatest NewsNewsBusiness

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധനവ് : ഒറ്റ ദിവസം കൂടിയത് 800 രൂപ

ഒറ്റ ദിവസം കൊണ്ട് 800 രൂപ ഉയര്‍ന്ന് സംസ്ഥാനത്ത് സ്വർണവില കുതിപ്പ് തുടരുകയാണ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻവർധനവ്. ഒറ്റ ദിവസം കൊണ്ട് 800 രൂപ ഉയര്‍ന്ന് സംസ്ഥാനത്ത് സ്വർണവില കുതിപ്പ് തുടരുകയാണ്.

ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്നത്തെ വില 4680 രൂപയാണ്. കഴിഞ്ഞ ദിവസം 4580 രൂപയായിരുന്നത് 100 രൂപ ഉയര്‍ന്നു. ഒരു പവന് ഇന്നലെ 36,640 ആയിരുന്നത് 800 രൂപ വര്‍ദ്ധിച്ച്‌ 37,440 ആയി. രണ്ട് വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ വിലക്കയറ്റമാണിത്. വില കയറ്റത്തിന് പിന്നില്‍ റഷ്യ-യുക്രെയിന്‍ സംഘര്‍ഷം എന്നാണ് വിലയിരുത്തല്‍.

Read Also : ഭാരതീയ പൈതൃകത്തിനനുസരിച്ച് വൈദ്യശാസ്ത്ര പ്രതിജ്ഞ: ഇനി ചൊല്ലേണ്ടത് ചരക ശപഥം, മെഡിക്കൽ ബോർഡിന്റെ നിർദേശം

റഷ്യ- യുക്രെയിന്‍ സംഘര്‍ഷം മറ്റൊരു ലോകമഹായുദ്ധത്തിലേയ്ക്ക് വിരല്‍ ചൂണ്ടുന്നതിനിടെയാണ് അന്താരാഷ്ട്ര, രാജ്യാന്തര വിപണിയില്‍ ഉത്പന്നങ്ങള്‍ക്ക് വിലവര്‍ദ്ധനവ് ഉണ്ടാകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button