CricketLatest NewsNewsSports

IPL Auction 2022 – മെഗാതാരലേലത്തിൽ ആദ്യ താരം പഞ്ചാബ് കിങ്‌സിന്

ബെംഗളൂരു: ഐപിഎല്‍ മെഗാതാരലേലത്തിന് ബെംഗളൂരുവില്‍ തുടക്കമായി. ലേലത്തിൽ ആദ്യ താരത്തിനെ സ്വന്തമാക്കി പഞ്ചാബ് കിങ്‌സ്. ഇന്ത്യൻ സൂപ്പർ താരം ശിഖർ ധവാനെയാണ് (8.25 കോടി) പഞ്ചാബ് കിങ്‌സ് സ്വന്തമാക്കിയത്. നേരത്തെ ഡൽഹി ക്യാപിറ്റൽസ് താരമായിരുന്നു ധവാൻ. അതേസമയം, ഡൽഹി ക്യാപിറ്റൽസ് താരം ആർ അശ്വിനെ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കി. അഞ്ച് കോടിക്കാണ് അശ്വിനെ രാജസ്ഥാൻ സ്വന്തമാക്കിയത്.

ലക്‌നോ സൂപ്പര്‍ ജയന്‍റ്‌സ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നീ പുതിയ രണ്ട് ഫ്രാഞ്ചൈസികളുടെ വരവും 15-ാം സീസണിന് ആവേശം കൊള്ളിക്കും. ലേലത്തില്‍ പങ്കെടുക്കുന്ന 590 താരങ്ങളില്‍ 228 പേര്‍ ക്യാപ്‌ഡ് കളിക്കാരും 355 പേര്‍ അണ്‍ക്യാപ്‌ഡ് താരങ്ങളുമാണ്.

Read Also:- പല്ലിന്റെ ആരോഗ്യവും നിറവും വര്‍ദ്ധിപ്പിക്കാൻ!

അതേസമയം, താരലേലത്തിന്‍റെ ആദ്യദിനം 161 കളിക്കാര്‍ ഫ്രാഞ്ചൈസികള്‍ക്ക് മുന്നിലെത്തും. ആര്‍ അശ്വിന്‍, ട്രെന്‍റ് ബോള്‍ട്ട്, പാറ്റ് കമ്മിന്‍സ്, ക്വിന്‍റൺ ഡി കോക്ക്, ശിഖര്‍ ധവാന്‍, ഫാഫ് ഡുപ്ലെസി, ശ്രേയസ് അയ്യര്‍, കാഗിസോ റബാഡ, മുഹമ്മദ് ഷമി, ഡേവിഡ് വാര്‍ണര്‍ എന്നീ മാര്‍ക്വീ താരങ്ങളുടെ ലേലമാണ് ആദ്യം നടക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button