ThiruvananthapuramKeralaNattuvarthaLatest NewsNewsIndia

യോഗി ആദിത്യനാഥുമായുള്ള വാക്പോരിന് പിന്നാലെ ദേശീയ മാധ്യമങ്ങളിൽ ചർച്ചയായി പിണറായി വിജയന്റെ ബിരുദം: വാസ്തവം ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനങ്ങളിലെ വികസന മാതൃകകളെ ചൊല്ലി കേരള മുഖ്യമന്ത്രി പിണറായി വിജയനും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും തമ്മിലുള്ള വാക്പോരിനിടെയാണ് വിജയന്റെ വിദ്യാഭ്യാസ യോഗ്യതയെ ചൊല്ലി സോഷ്യൽ മീഡിയയിൽ വിവാദം ഉയർന്നത്. അദ്ദേഹം തലശ്ശേരി ഗവൺമെന്റ് ബ്രണ്ണൻ കോളേജിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയിട്ടുണ്ട് എന്നാണ് ഇടത് കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നത്. സൈബർ സഖാക്കളും ഇത് സോഷ്യൽ മീഡിയയിൽ ആഘോഷമാക്കിയിട്ടുണ്ട്

കഴിഞ്ഞ ദിവസം പിണറായി വിജയന്റെ ഒരു ട്വീറ്റ് ഷെയർ ചെയ്തുകൊണ്ട് സംവിധായകൻ അവിനാഷ് ദാസ് ‘യുപിയിലെ അജ്ഞനായ മുഖ്യമന്ത്രിക്ക് കേരളത്തിലെ വിദ്യാസമ്പന്നനായ മുഖ്യമന്ത്രിയുടെ പ്രതികരണം ലഭിച്ചു’ എന്ന് എഴുതി. ഇതോടെ സോഷ്യൽ മീഡിയ രണ്ട് രാഷ്ട്രീയ നേതാക്കളുടെയും വിദ്യാഭ്യാസ യോഗ്യതകൾ തമ്മിൽ താരതമ്യം ചെയ്യാൻ ആരംഭിച്ചു. തുടർന്ന് ‘യഥാർത്ഥത്തിൽ പിണറായി വിജയൻ സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദധാരിയാണോ?’ എന്ന ചർച്ച ദേശീയ മാധ്യമങ്ങളും ഏറ്റെടുക്കുകയായിരുന്നു.

ഇന്ത്യന്‍ വിപണിയില്‍ രണ്ടാം വരവിനൊരുങ്ങി ഹോണ്ട സിബിആര്‍150R

പിണറായി വിജയൻ സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദമുള്ളയാളാണെന്നാണ് കേരള മുഖ്യമന്ത്രിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പറയുന്നത്. 1962ൽ തലശ്ശേരി ഗവൺമെന്റ് ബ്രണ്ണൻ കോളേജിൽ പ്രീയൂണിവേഴ്സിറ്റി പഠനത്തിന് ചേർന്നു. 1964 മുതൽ അദ്ദേഹം സാമ്പത്തിക ശാസ്ത്രത്തിൽ ബാച്ചിലർ ഓഫ് ആർട്‌സ് പഠനം നടത്തി. എന്നും ഔദ്യോഗിക വെബ്‌സൈറ്റിൽ പറയുന്നു.

എന്നാൽ, കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി 2021 മാർച്ച് 15 ന് പിണറായി വിജയൻ സമർപ്പിച്ച തെരഞ്ഞെടുപ്പ് സത്യവാങ്മൂലം അനുസരിച്ച്, പിണറായി വിജയന്റെ വിദ്യാഭ്യാസ യോഗ്യത 12-ാം പാസ്സായി എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ‘ഗവൺമെന്റിൽ നിന്നുള്ള പ്രീ യൂണിവേഴ്‌സിറ്റി കോഴ്‌സ്. ബ്രണ്ണൻ കോളേജ്, തലശ്ശേരി, 1963-ൽ (കേരള യൂണിവേഴ്സിറ്റി).’ എന്നാണ് ഉയർന്ന സ്‌കൂൾ/യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസത്തിന്റെ വിശദാംശങ്ങൾ ആവശ്യപ്പെട്ടുള്ള കോളത്തിൽ പിണറായി രേഖപ്പെടുത്തിയിട്ടുള്ളത്.

നേഴ്‌സുമാരെ ആവശ്യമുണ്ട് : ഇപ്പോൾ അപേക്ഷിക്കാം

2016ലെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലും ഇതുതന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പന്ത്രണ്ടാം ക്ലാസ് മാത്രം പാസായ കേരള മുഖ്യമന്ത്രിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഇക്കണോമിക്‌സ് ബിരുദധാരി എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതേ വിവരം ഇടത് കേന്ദ്രങ്ങളും സൈബർ സഖാക്കളും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയായിരുന്നു എന്ന ആരോപണമാണ് സോഷ്യൽ മീഡിയയിലൂടെ പലരും ചൂണ്ടിക്കാണിക്കുന്നത്. അതേസമയം, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കണക്കിൽ ബിരുദമുള്ളതായും ദേശീയ മാധ്യമങ്ങൾ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button