Latest NewsNewsSaudi ArabiaInternationalGulf

ഇലക്ട്രിക് പാസ്‌പോർട്ട് പുറത്തിറക്കി സൗദി: പ്രത്യേകതകൾ അറിയാം

ജിദ്ദ: ഇലക്ട്രിക് പാസ്‌പോർഠ്ട് പുറത്തിറക്കി സൗദി അറേബ്യ. ഉന്നത സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇലക്ട്രിക് പാസ്‌പോർട്ട് വികസിപ്പിച്ചത്. വ്യക്തിയുടെ വിവരങ്ങളടങ്ങിയ ഇലക്ടോണിക് ചിപ്പ് ഇതിൽ ഘടിപ്പിച്ചിട്ടുണ്ട്. ഉപയോക്താവിന്റെ ഫോട്ടോ സ്‌കാൻ ചെയ്യുന്നതോടെ അവയിലടങ്ങിയ വിവരങ്ങൾ ബന്ധപ്പെട്ട അതോറിറ്റികൾക്ക് അറയാൻ ഇതിലൂടെ കഴിയും. ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫ് രാജകുമാരനാണ് ഇലക്ട്രോണിക് പാസ്‌പോർട്ടിന്റെ പ്രകാശനം നിർവ്വഹിച്ചത്.

Read Also: വഴിയാത്രക്കാരൻ മരിച്ച അപകടമുണ്ടാക്കിയ കാറിൽ യൂണിഫോം ധരിച്ച 2 പെണ്‍കുട്ടികൾ, ലഹരി മരുന്ന് നൽകി ലൈംഗിക ചൂഷണം

അഞ്ചു വർഷ കാലാവധിയുള്ള പാസ്പോർട്ടിന് 300 റിയാലും പത്തു വർഷ കാലാവധിയുള്ള പാസ്പോർട്ടിന് 600 റിയാലുമാണ് ഫീസ് നിരക്ക്. പുതിയ പാസ്പോർട്ട് ഇഷ്യൂ ചെയ്യാനും പാസ്പോർട്ട് പുതുക്കാനും ഇതേ ഫീസ് നിരക്ക് തന്നെയാണ് നൽകേണ്ടത്. മുഴുവൻ പ്രവിശ്യകളിലും ഇ-പാസ്പോർട്ട് നിലവിൽ വരുന്നതു വരെ പഴയ പാസ്പോർട്ട് അനുവദിക്കുന്നത് തുടരും. ഇഷ്യൂ ചെയ്ത് ആറു മാസത്തിനു ശേഷം കാലാവധിയുള്ള പഴയ പാസ്പോർട്ടുകൾ മാറ്റി ഇ-പാസ്പോർട്ടുകളാക്കാമെന്ന് അധികൃതർ അറിയിച്ചു.

Read Also: ‘പ്രാര്‍ത്ഥന കൊണ്ടല്ല, ഓപ്പറേഷന്‍ ചെയ്തതു കൊണ്ടാണ് രോഗം മാറിയത്’: ടൊവിനോ തോമസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button