Latest NewsNewsSaudi ArabiaInternationalGulf

സമ്മതമില്ലാതെ റെഡ് ഹാർട്ട് ഇമോജി അയച്ചാൽ കുറ്റകൃത്യമായി കണക്കാക്കും: തടവും പിഴയും ശിക്ഷയായി ലഭിക്കുമെന്ന് മുന്നറിയിപ്പ്

ജിദ്ദ: സൗദിയിൽ ഒരാളുടെ സമ്മതമില്ലാതെ സമൂഹ മാധ്യമങ്ങളിലൂടെ റെഡ് ഹാർട്ട്’, ‘റോസ്’ തുടങ്ങിയ ഇമോജികൾ അയച്ചാൽ കുറ്റകൃത്യമായി കണക്കാക്കുമെന്ന് മുന്നറിയിപ്പ്. ഇത്തരം പ്രവർത്തികൾ ചെയ്യുന്നവർക്ക് രണ്ടു വർഷം തടവും 1,00,000 റിയാൽ വരെ പിഴയും ശിക്ഷ ലഭിച്ചേക്കാം.

Read Also: മര്‍ദ്ദിതര്‍ക്കും അരികുവത്കരിക്കപ്പെട്ടവര്‍ക്കുമൊപ്പം ഇക്കാലമത്രയും നിലകൊണ്ട മാധ്യമ സ്ഥാപനമാണ് മീഡിയവണ്‍: ഫിറോസ്

സൗദി ആന്റി ഫ്രോഡ് അസോസിയേഷൻ അംഗവും വിവര സാങ്കേതിക രംഗങ്ങളിലെ കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിൽ വിദഗ്ധനുമായ അൽ മോതാസ് കുത്ബിയാണ് ഇക്കാര്യം അറിയിച്ചത്. ഒരു മാദ്ധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘റെഡ് ഹാർട്ട്’, ‘റോസ്’ ചിഹ്നങ്ങൾ പോലുളളവയും മറ്റു സമാന അർഥങ്ങൾ ഉള്ള ചിഹ്നങ്ങളും മറ്റും ആർക്കണോ അയക്കുന്നത് അവർക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും അവരെ അസ്വസ്ഥരാക്കുകയും ചെയ്താൽ അത് ഉപദ്രവിക്കുന്ന കുറ്റകൃത്യമായി കണക്കാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

എന്നാൽ മോശമായ പ്രയോഗത്തിൽ അല്ലാതെ സാധാരണ രണ്ട് വ്യക്തികൾ തമ്മിലുള്ള സംഭാഷണത്തിലോ സന്ദേശം കൈമാറുന്നതിലോ ഇത്തരം ചിഹ്നങ്ങൾ ഉപയോഗിക്കുന്നതു കുറ്റകൃത്യമായി കണക്കാക്കില്ല. എന്നാൽ ഒരു വ്യക്തിയിൽ നിന്നു മറ്റൊരാളിലേക്കു ലൈംഗിക അർഥമുള്ള ഏതൊരു പ്രവൃത്തിയോ അടയാളമോ അയച്ചാലും പ്രയോഗിച്ചാലും അവ പീഡനം എന്ന കുറ്റകൃത്യത്തിൽ വരുമെന്നും മുന്നറിയിപ്പുണ്ട്.

Read Also: ഹിജാബ് വിവാദം: പെണ്‍കുട്ടികളെ മുഖ്യധാരയില്‍ നിന്ന് മാറ്റിനിര്‍ത്താനുള്ള ഗൂഢാലോചനയെന്ന് ആരിഫ് മുഹമ്മദ് ഖാൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button