Latest NewsNewsInternationalCrime

ബ്രിട്ടനില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു: മലയാളി യുവാവ് പിടിയിൽ

ലണ്ടന്‍ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ബ്രിട്ടനില്‍ മലയാളി യുവാവ് അറസ്റ്റിൽ. കോട്ടയം രാമപുരം സ്വദേശിയായ യുവാവാണ് അറസ്റ്റിലായത്. പോലീസും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സംഘവും ചേര്‍ന്ന് സോഷ്യൽമീഡിയയിലൂടെ നടത്തിയ സ്റ്റിങ് ഓപ്പറേഷനിലാണ് യുവാവിനെ പിടികൂടിയത്.

സോഷ്യൽമീഡിയയിൽ 14-കാരിയായ പെൺകുട്ടിയുടെ പേരിൽ വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ചാണ് സംഘം ഓപ്പറേഷന്‍ നടത്തിയത്. പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച യുവാവ് ലണ്ടനിലെ ഒരു ഹോട്ടലിലേക്ക് പെണ്‍കുട്ടിയെ ക്ഷണിക്കുകയായിരുന്നു. തുടർന്ന് ഹോട്ടലിലെത്തിയ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീം യുവാവിനെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്.

Read Also  :  സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​ക്ക് മു​ന്നി​ൽ ന​ഗ്ന​താ പ്ര​ദ​ർ​ശനം : യു​വാ​വ് അ​റ​സ്റ്റി​ൽ

ബ്രിട്ടനിലെ ഹെര്‍ട്‌ഫോര്‍ഡ്‌ഷെയര്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിയാണ് ഇയാള്‍. പഠനത്തോടൊപ്പം ജോലിയും ഇയാൾ ഇവിടെ ചെയ്തിരുന്നു. കേസിൽ നിയമനടപടികള്‍ നേരിട്ട ശേഷം യുവാവിനെ തിരികെ നാട്ടിലേക്ക് വിടുമെന്ന് പോലീസ് അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button