Latest NewsKeralaNewsIndia

രാഹുൽ ഗാന്ധി ഒരു രക്തസാക്ഷിയുടെ മകൻ മാത്രമല്ല ഒരു പെൺ രക്തസാക്ഷിയുടെ കൊച്ചു മകനും കൂടെയാണ്: ശ്രീജ നെയ്യാറ്റിൻകര

ഡൽഹി: ‘ഇന്ത്യ കേരളം മുതല്‍ കാശ്മീര്‍ വരെ, ഗുജറാത്ത് മുതല്‍ ബംഗാള്‍ വരെ’ എന്ന് പരാമർശം നടത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രാജ്യദ്രോഹക്കേസ് ഫയല്‍ ചെയ്യാനൊരുങ്ങുന്ന ആസാം ബിജെപിയെ വിമർശിച്ച് സാമൂഹ്യ പ്രവർത്തക ശ്രീജ നെയ്യാറ്റിൻകര. അരുണാചല്‍ പ്രദേശ് തങ്ങളുടെ ഭാഗമാണെന്ന ചൈനയുടെ വാദം അംഗീകരിക്കുന്നതാണ് രാഹുലിന്റെ പരാമര്‍ശമെന്ന് ബിജെപി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെതിരെയാണ് ശ്രീജ നെയ്യാറ്റിൻകര അടക്കമുള്ളവർ രംഗത്ത് വന്നിരിക്കുന്നത്.

രാഹുൽ ഗാന്ധിക്ക് പിന്തുണ നൽകുന്നുവെന്ന് വ്യക്തമാക്കിയ അവർ, രാഹുലിനെതിരെ ബി ജെ പി രാജ്യദ്രോഹ കേസ് ഫയൽ ചെയ്‌താൽ താങ്കളാണ് രാഷ്ട്രീയ ശരി എന്നതിന് ഈ രാജ്യത്തെ ജനാധിപത്യ – മതേതര വിശ്വാസികൾക്ക് മറ്റൊരു തെളിവും ആവശ്യമില്ല എന്നും പറഞ്ഞു. രാഹുൽ ഗാന്ധി ഒരു രക്തസാക്ഷിയുടെ മകൻ മാത്രമല്ല എന്നും ഒരു പെൺ രക്തസാക്ഷിയുടെ കൊച്ചു മകനും കൂടെയാണ് എന്നും ഇവർ ഓർമിപ്പിച്ചു.

Also Read:ഇനി സർക്കാരിന് ശ്വാസം വിടാം: സിൽവർ ലൈൻ സർവ്വേ തുടരാൻ അനുമതി നൽകി ഹൈക്കോടതി, ഡിപിആറിന്റെ വിശദാംശങ്ങൾ വേണ്ട

‘പ്രിയപ്പെട്ട രാഹുൽ ഗാന്ധി താങ്കൾക്കെതിരെ ബി ജെ പി രാജ്യദ്രോഹ കേസ് ഫയൽ ചെയ്‌താൽ താങ്കളാണ് രാഷ്ട്രീയ ശരി എന്നതിന് ഈ രാജ്യത്തെ ജനാധിപത്യ – മതേതര വിശ്വാസികൾക്ക് മറ്റൊരു തെളിവും ആവശ്യമില്ല. യോഗി ആദിത്യ നാഥിനെതിരെയുള്ള താങ്കളുടെ ട്വീറ്റ് മാത്രമല്ല ബി ജെ പിയെ വിറകൊള്ളിച്ചത് പാർലമെന്റിൽ മുഴങ്ങിക്കേട്ട താങ്കളുടെ ശബ്ദം കൂടെയാണ്. ബി ജെ പിയോടാണ്, രാഹുൽ ഗാന്ധി ഒരു രക്തസാക്ഷിയുടെ മകൻ മാത്രമല്ല ഒരു പെൺ രക്തസാക്ഷിയുടെ കൊച്ചു മകനും കൂടെയാണ്. മരണത്തെ പോലും ഭയമില്ലാത്ത ആ മനുഷ്യന്റെ നേരെ നിങ്ങളുടെ രാജ്യദ്രോഹ ഇണ്ടാസ് ചെലവാകില്ല. രാഹുൽ ഗാന്ധിക്ക് പിന്തുണ’, ശ്രീജ നെയ്യാറ്റിൻകര ഫേസ്‌ബുക്കിൽ കുറിച്ചു.

അതേസമയം, ഫെബ്രുവരി പത്തിനാണ് രാഹുല്‍ ഗാന്ധി വിമര്‍ശനങ്ങള്‍ക്കിടയാക്കിയ ട്വീറ്റ് ചെയ്തത്. രാജ്യത്തിന്റെ സംസ്‌കാരവും വൈവിധ്യവും ഭാഷയും ജനങ്ങളും സംസ്ഥാനങ്ങളെയും ഓര്‍മിപ്പിച്ച് കൊണ്ടായിരുന്നു രാഹുലിന്റെ ട്വീറ്റ്. കശ്മീര്‍ മുതല്‍ കേരളം വരെ ഗുജറാത്ത് മുതല്‍ ബാംഗാള്‍ വരെ, വൈവിധ്യങ്ങളുടെ നിറങ്ങളാണ് ഇന്ത്യ. ഇന്ത്യയുടെ ആ ആത്മാവിനെ പരിഹസിക്കരുതെന്നായിരുന്നു യോഗി ആദിത്യനാഥിനെ വിമര്‍ശിച്ചുകൊണ്ടുള്ള രാഹുലിന്റെ ട്വീറ്റ്.

Also Read:ഞരമ്പുകള്‍ക്കും പേശികള്‍ക്കും അയവു നല്കാൻ ‘പേരക്ക’

രാഹുൽ ഗാന്ധിയുടെ ട്വീറ്റിന് പിന്നാലെ, മണിപ്പൂര്‍, തൃപുര, അസ്സം തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ രാഹുല്‍ അസ്സം സംസ്ഥാനത്തെ ഒഴിവാക്കിയെന്ന് ചൂണ്ടിക്കാട്ടി രംഗത്ത് വന്നിരുന്നു. രാഹുലിനെ പോലെയൊരു മുതിര്‍ന്ന നേതാവ് തന്റെ പരാമര്‍ശത്തില്‍ നിന്ന് വടക്കുകിഴക്കന്‍ മേഖലയെ ഒഴിവാക്കിയത് എന്ന അമ്പരിപ്പിക്കുന്നു. ഈ പ്രദേശത്തിന്റെ നിലനില്‍പ്പ് പോലുെ അംഗീകരിക്കപ്പെടാത്ത സാഹചര്യത്തില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എങ്ങനെയാണ് മണിപ്പുരിലെ ജനങ്ങളോട് വോട്ട് ചോദിക്കുകയെന്നായിരുന്നു മണിപ്പൂര്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായി ബിരേന്‍ സിങ്ങിന്റെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button