Latest NewsNewsWomenFashionBeauty & StyleLife StyleHealth & Fitness

രാവിലെ ഉണര്‍ന്നാല്‍ ഉടന്‍ മുഖം മസാജ് ചെയ്യൂ: ഗുണങ്ങൾ ഇതാണ്

സൗന്ദര്യ സംരക്ഷണത്തിനായി ഇന്ന് പലരും ബ്യൂട്ടി പാർലറുകളിൽ പോയി പല തരത്തിലുള്ള ട്രീറ്റ്മെന്റ് നടത്താറുണ്ട്. എന്നാൽ, ഇതെല്ലം ചെയ്തിട്ടും മുഖത്തെ ചുളിവുകളും കറുപ്പ് പാടുകളും പോകുന്നില്ലെന്ന് ചിലരെങ്കിലും പറയാറുണ്ട്. അത്തരക്കാർക്ക് ചർമ്മത്തെ സംരക്ഷിക്കാൻ സഹായകമാവുന്ന ചില എളുപ്പവഴികളെ കുറിച്ചാണ് താഴെ പറയുന്നത്.

രാവിലെ ഉണര്‍ന്ന ഉടൻ മുഖംമസാജ് ചെയ്യൂ

രാവിലെ ഉണര്‍ന്ന ഉടൻ തന്നെ മുഖം കഴുകിയ ശേഷം മൃദുവായൊന്ന് മുഖം മസാജ് ചെയ്യുന്നത് ഏറെ ​ഗുണം ചെയ്യും. ഇത് മുഖത്തെ ചുളിവുകൾ കുറയ്ക്കുകയും ചർമ്മത്തെ മിനുസപ്പെടുത്തുകയും മുഖം തിളക്കമുള്ളതാക്കാനും സഹായിക്കുന്നു. ഇത് രക്തചംക്രമണം മെച്ചപ്പെടുത്താനും സമ്മർദ്ദം ഒഴിവാക്കാനും മുഖത്തെ തിളക്കം തിരികെ കൊണ്ടുവരാനും സഹായിക്കും. ചർമ്മത്തിന് തിളക്കം കിട്ടാനുള്ള മികച്ച മാർഗമാണിത്.

Read Also  :  ഇന്നലെ ചെറാട് മലയിൽ കയറിയ ആനക്കല്ല് സ്വദേശിക്കെതിരെയും കേസ് എടുക്കില്ല, ഇനി ആർക്കും ഇളവ് ഇല്ല: വനം വകുപ്പ്

ഹെൽത്തി ബ്രേക്ക്ഫാസ്റ്റ് കഴിക്കാം

ആ​രോ​ഗ്യകരമായ ഭക്ഷണങ്ങൾ ചർമ്മത്തിൽ ജലാംശം വർദ്ധിപ്പിക്കുകയും തിളക്കമാർന്നതാക്കുകയും ചെയ്യുന്നു. പ്രഭാത ഭക്ഷണത്തിൽ അവാക്കാഡോ, പഴങ്ങൾ, ബദാം, ചിയ വിത്തുകൾ , മുട്ട എന്നിവ ഉൾപ്പെടുത്തുക. ഇത് നിങ്ങളുടെ ശരീരത്തിന് മാത്രമല്ല ചർമ്മത്തിനും ​ഗുണം ചെയ്യും.

വ്യായാമം ശീലമാക്കൂ

രാവിലെ വ്യായാമം ചെയ്യുന്നത് മനസ്സിനെ ശാന്തമാക്കുക മാത്രമല്ല ചർമ്മത്തെ എന്നത്തേക്കാളും തിളക്കമുള്ളതാക്കുകയും ചെയ്യുന്നു. രക്തചംക്രമണം വർദ്ധിപ്പിക്കുകയും ചർമ്മത്തിന്റെ നിറവും ഘടനയും മെച്ചപ്പെടുത്തുകയും ചെയ്യും. യോഗ, ഓട്ടം, നടത്തം പോലുള്ള വ്യായാമങ്ങൾ ചെയ്യാൻ ദിവസവും രാവിലെ അരമണിക്കൂർ മാറ്റിവയ്ക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button