Latest NewsNewsIndia

വിദ്യാർത്ഥികൾക്ക് മാത്രമല്ല അധ്യാപികമാർക്കും ഹിജാബ് വേണ്ട: സ്‌കൂളിൽ കയറും മുന്നേ ഹിജാബ് ഊരിമാറ്റി അധ്യാപികമാർ

ഉഡുപ്പി: ഹിജാബ് നിരോധന വിവാദത്തെ തുടർന്ന് അഞ്ച് ദിവസമായി അടഞ്ഞുകിടക്കുന്ന കർണാടകയിലെ സ്കൂളുകൾ ഇന്ന് വീണ്ടും തുറന്നു. ശക്തമായ സുരക്ഷയാണ് സ്‌കൂളുകളിൽ ഒരുക്കിയിരിക്കുന്നത്. ഹിജാബ് നിരോധനത്തിനെതിരായ ഹരജിയിൽ കർണാടക ഹൈകോടതിയിൽ ഇന്ന് വാദം തുടരാനിരിക്കെ, ഇന്ന് തുടങ്ങുന്ന നിയമസഭ സമ്മേളനത്തിൽ വിഷയം ഉയർത്താനൊരുങ്ങുകയാണ് പ്രതിപക്ഷം. പുതിയ റിപ്പോർട്ടുകൾ പ്രകാരം, വിദ്യാർത്ഥികൾക്ക് മാത്രമല്ല അധ്യാപികമാർക്കും ഹിജാബ് ധരിച്ച് സ്‌കൂളിനകത്തേക്ക് പ്രവേശനമില്ല. കർണാടകയിലെ മാണ്ട്യയിലെ ചില സ്‌കൂളിലെ മുസ്ലിം അധ്യാപികമാർ ഹിജാബും പർദ്ദയും ധരിച്ചാണ് സ്‌കൂളിലെത്തിയത്. എന്നാൽ, സ്‌കൂൾ ഗേറ്റിൽ വെച്ച് പർദ്ദയും ഹിജാബും അഴിച്ചുമാറ്റിയ ശേഷം സ്‌കൂളിലേക്ക് പ്രവേശിക്കുകയായിരുന്നു.

മാണ്ഡ്യയിലെ റോട്ടറി എജ്യുക്കേഷണൽ സൊസൈറ്റി സ്‌കൂളിൽ വിദ്യാർത്ഥികളും അധ്യാപകരും ജീവനക്കാരും ഹിജാബ് അഴിച്ചുമാറ്റി സ്‌കൂളിൽ പ്രവേശിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വ്യാപകമായി പ്രചരിക്കുന്നുമുണ്ട്. സ്‌കൂൾ വീണ്ടും തുറന്ന സാഹചര്യത്തിൽ സ്‌കൂളിലെത്തിയ, വിദ്യാർത്ഥിനികളോട് ഹിജാബ് അഴിച്ച് അകത്തേക്ക് പ്രവേശിക്കാൻ അധ്യാപകർ നിർദേശം നൽകി. ചില കുട്ടികൾ നിർദേശം പാലിച്ചു. മറ്റ് ചിലർ തിരികെ വീട്ടിലേക്ക് മടങ്ങി. ചിലർ പ്രതിഷേധമറിയിച്ച് സ്‌കൂൾ ഗേറ്റിന് പുറത്ത് നിലയുറപ്പിച്ചു. അന്തിമ വിധി വരുന്നതുവരെ കോളജുകളിൽ മതപരമായ വസ്ത്രങ്ങൾ ധരിക്കുന്നത് വിലക്കി കോടതി ഒരു ഇടക്കാല ഉത്തരവ് ഇറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മതപരമായ ഒരു വസ്ത്രവും അനുവദിക്കില്ലെന്ന കടുത്ത നിലപാടിലേക്ക് എല്ലാ സ്‌കൂളുകളും നീങ്ങിയത്.

Also Read:മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക്?: കുട്ടികൾക്ക് ഒരിക്കലും ഈ ഭക്ഷണങ്ങൾ കൊടുക്കരുത്

അതേസമയം, കർണാടകയുടെ വിവിധ ഭാഗങ്ങളിലും രാജ്യത്തിന്റെ മറ്റ് സംസ്ഥാനങ്ങളിലും പ്രതിഷേധം ശക്തമാകുന്നതിനിടെ ഹിജാബ് നിരോധനത്തിനെതിരായ ഹർജികളിൽ കർണാടക ഹൈക്കോടതി ഇന്ന് വാദം കേൾക്കും. വിവിധ കോളജുകളിലെ വിദ്യാർത്ഥിനികളാണ് ഹർജി നൽകിയിരിക്കുന്നത്. കോടതി വാദം കേൾക്കുന്നതിന് മുന്നോടിയായി, ഉഡുപ്പി ജില്ലാ ഭരണകൂടം ഇന്ന് മുതൽ ഫെബ്രുവരി 19 വരെ ജില്ലയിലെ ഹൈസ്‌കൂളുകൾക്ക് സമീപമുള്ള പ്രദേശങ്ങളിൽ സിആർപിസി സെക്ഷൻ 144 പ്രകാരം നിരോധന ഏർപ്പെടുത്തി. കർണാടകയിലെ മൂന്ന് കോളജുകൾ ഹിജാബ് ധരിച്ച വിദ്യാർത്ഥിനികളുടെ പ്രവേശനം തടഞ്ഞിരുന്നു. ഇത് വിവിധ സമുദായങ്ങളിൽ പെട്ട വിദ്യാർത്ഥികൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. മുസ്ലീം പെൺകുട്ടികളുടെ സമരത്തിനിടെ ഹിന്ദു വിദ്യാർത്ഥികൾ കാവി ഷാൾ ധരിച്ച് പ്രകോപനം സൃഷ്ടിച്ചിരുന്നു. ഈ വിഷയം രാജ്യവ്യാപകമായി രാഷ്ട്രീയ ചർച്ചയായി മാറിയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button