KeralaLatest NewsNews

വനിത ശിശുവികസന വകുപ്പിന്റെ ക്ഷേമ പദ്ധതികൾക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: വനിത ശിശുവികസന വകുപ്പിന്റെ ക്ഷേമ പദ്ധതികൾക്ക് അപേക്ഷിക്കാം. വനിത ശിശു വികസന വകുപ്പ് വഴി നടപ്പിലാക്കുന്ന അശരണരായ വിധവകൾക്ക് അഭയവും സംരക്ഷണവും നൽകുന്ന അഭയ കിരണം പദ്ധതി, സാധുക്കളായ വിധവകൾ, നിയമപരമായി വിവാഹ മോചനം നേടിയവർ എന്നിവരുടെ പുനർ വിവാഹത്തിന് 25,000 രൂപ ധനസഹായം നൽകുന്ന മംഗല്യ പദ്ധതി, വനിതകൾ ഗൃഹസ്ഥരായ കുടുംബങ്ങളിലെ കുട്ടികൾക്കുള്ള വിദ്യാഭ്യാസ ധനസഹായ പദ്ധതി, വിവിധ പ്രൊഫഷണൽ കോഴ്സുകൾക്ക് സർക്കാർ/എയ്ഡഡ്/സ്വാശ്രയ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിധവകളുടെ കുട്ടികൾക്കുള്ള ട്യൂഷൻ ഫീസ്, ഹോസ്റ്റൽ ഫീസ്, മെസ് ഫീസ് എന്നിവയ്ക്ക് ധനസഹായം നൽകുന്ന ‘പടവുകൾ’ എന്ന ഉന്നത വിദ്യാഭ്യാസ ധനസഹായ പദ്ധതി എന്നിവയ്ക്ക് ഓൺലൈനായി 20 വരെ അപേക്ഷിക്കാം.

Read Also: സ്‌കൂളില്‍ മാംസാഹാരത്തിന് വിലക്ക്, സസ്യാഹാരം നിര്‍ബന്ധമാക്കി : എതിര്‍പ്പുമായി ഒരുവിഭാഗം

അപേക്ഷകൾ www.schemes.wcd.kerala.gov.in മുഖേന സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്: http://wcd.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം.

Read Also: വാണിജ്യ സന്ദർശക വിസ കാലാവധി നീട്ടി കുവൈത്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button