Latest NewsKeralaNattuvarthaNews

ട്രൂ ലവ്, മരണം വരെ കൂടെ ഉണ്ടാവുന്ന പങ്കാളി ഇതൊക്കെ കള്ളമാണ്, നമ്മൾ പ്രണയിക്കുന്നത് നമ്മളെ മാത്രം, ഫേസ്ബുക് കുറിപ്പ്

പ്രണയത്തിന്റെ റിയാലിറ്റിയെക്കുറിച്ച് കൃത്യമായി അടയാളപ്പെടുത്തുകയാണ് പ്രണയദിനമായ ഇന്നലെ തോമസ് റാഹേൽ മത്തായി എഴുതിയ ഫേസ്ബുക് കുറിപ്പ്. ട്രൂ ലവ് എന്നൊന്നില്ലെന്ന് കുറിപ്പിൽ മത്തായി പറയുന്നു. ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന ഒരു പ്രണയം, പിന്നീട് മരണം വരെ നമ്മുടെ കൂടെ ഉണ്ടാവുന്ന ഒരു പങ്കാളി, ഉപാധികളില്ലാത്ത സ്നേഹത്തിൽ നമ്മെ ശ്വാസം മുട്ടിക്കുന്ന നമ്മുടെ മറുപാതി, ഔർ സോൾമേറ്റ്, ഇതെല്ലാം ചുമ്മാതാണെന്ന് മത്തായി ചൂണ്ടിക്കാട്ടുന്നു.

Also Read:ശാരീരിക ബുദ്ധിമുട്ട്, ചോദ്യം ചെയ്യൽ നടന്നില്ല: ഇ.ഡിയോട് കൂടുതൽ സമയം തേടി സ്വപ്‌ന സുരേഷ്

‘രസകരമായ സങ്കല്പങ്ങളല്ലേ, ചുമ്മാ വിശ്വസിച്ചൂടെ എന്ന് നിങ്ങൾ ചോദിക്കാം. പ്രശ്‌നമുണ്ട്. ചെറുപ്പം തൊട്ടേ സിനിമയിലും നോവലിലും ഈ ‘ട്രൂ ലവ്’ കണ്ട്, അതിന് വേണ്ടി കട്ട വെയ്റ്റിങ് ആയിട്ടുള്ള ഒരാളാണ് നമ്മൾ എന്ന് വിചാരിക്കുക. ദാ വഴിയിൽ വച്ച് പെട്ടെന്നൊരു ദിവസം നമ്മുടെ സോൾമേറ്റിനെ കാണുന്നു, ലൗ അറ്റ് ഫസ്റ്റ് സൈറ്റ്! അവരുടെ പുറകെ നടന്ന്, കഷ്ടപ്പെട്ട് യെസ് പറയിച്ച് കല്യാണവും കഴിക്കുന്നു, അല്ലെങ്കിൽ ഒരു റിലേഷൻഷിപ്പിൽ ആവുന്നു. പക്ഷേ കൂടെ ജീവിച്ചു തുടങ്ങിയപ്പോൾ ദേ ട്വിസ്റ്റ്. വൻ അബ്യൂസിവാണ് ഈ സോൾമേറ്റ്, ടോക്സിക് എന്ന് പറഞ്ഞാൽ സഹിക്കാൻ പറ്റാത്ത അത്ര ടോക്സിക്, കലിപ്പൻ കാന്താരി പ്രോ ആണൈറ്റം.

പക്ഷേ അപ്പോഴും നാം എന്താവും ചിന്തിക്കുക. എന്ത് സംഭവിച്ചാലും ഇത് വിട്ടുകളയരുത്, ഇവൻ/ഇവളാണ് എന്റെ ട്രൂ ലവ്, എത്ര പീഡനം സഹിച്ചിട്ടാണേലും പിടിച്ചു നിൽക്കണം എന്നല്ലേ. ഇത് പോയാൽ ഇനി ജീവിതം കാലം മുഴുവനും വേറൊന്ന് വന്നില്ലെങ്കിലോ, ഇപ്പോൾ കുറച്ചടി കൊണ്ടാലും സാരമില്ല, സഹിച്ചു നിൽക്കുന്ന പ്രണയമാണ് യഥാർത്ഥ പ്രണയം, ഈ ചിന്തകളെല്ലാം നമ്മുടെ തലയിൽ കൂടെ പോവും അല്ലേ. ടോക്സിക് ആയിട്ടുള്ള ബന്ധങ്ങളിൽ നിന്ന് ഇറങ്ങി പോരാൻ മിക്കവർക്കും സാധിക്കാത്തതിന് ഒരു കാരണം, ഈ ട്രൂ ലവ് കെട്ടുകഥകളിൽ അന്ധമായി വിശ്വസിക്കുന്നത് കൊണ്ടാണ്’, മത്തായി പറയുന്നു.

കുറിപ്പിന്റെ പൂർണ്ണരൂപം:

ട്രൂ ലവ് എന്നൊന്നില്ല. ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന ഒരു പ്രണയം, പിന്നീട് മരണം വരെ നമ്മുടെ കൂടെ ഉണ്ടാവുന്ന ഒരു പങ്കാളി, ഉപാധികളില്ലാത്ത സ്നേഹത്തിൽ നമ്മെ ശ്വാസം മുട്ടിക്കുന്ന നമ്മുടെ other half, ഔർ സോൾമേറ്റ്. ഇതെല്ലാം ചുമ്മാതാണ്, വെറും കെട്ടുകഥ. ഇനിയെങ്കിലും ഈ നുണകൾ പറയുന്നത് നാം നിർത്തണം.

രസകരമായ സങ്കല്പങ്ങളല്ലേ, ചുമ്മാ വിശ്വസിച്ചൂടെ എന്ന് നിങ്ങൾ ചോദിക്കാം. പ്രശ്‌നമുണ്ട്. ചെറുപ്പം തൊട്ടേ സിനിമയിലും നോവലിലും ഈ ‘ട്രൂ ലവ്’ കണ്ട്, അതിന് വേണ്ടി കട്ട വെയ്റ്റിങ് ആയിട്ടുള്ള ഒരാളാണ് നമ്മൾ എന്ന് വിചാരിക്കുക. ദാ വഴിയിൽ വച്ച് പെട്ടെന്നൊരു ദിവസം നമ്മുടെ സോൾമേറ്റിനെ കാണുന്നു, ലൗ അറ്റ് ഫസ്റ്റ് സൈറ്റ്! അവരുടെ പുറകെ നടന്ന്, കഷ്ടപ്പെട്ട് യെസ് പറയിച്ച് കല്യാണവും കഴിക്കുന്നു, അല്ലെങ്കിൽ ഒരു റിലേഷൻഷിപ്പിൽ ആവുന്നു. പക്ഷേ കൂടെ ജീവിച്ചു തുടങ്ങിയപ്പോൾ ദേ ട്വിസ്റ്റ്. വൻ അബ്യൂസിവാണ് ഈ സോൾമേറ്റ്, ടോക്സിക് എന്ന് പറഞ്ഞാൽ സഹിക്കാൻ പറ്റാത്ത അത്ര ടോക്സിക്, കലിപ്പൻ കാന്താരി പ്രോ ആണൈറ്റം.

പക്ഷേ അപ്പോഴും നാം എന്താവും ചിന്തിക്കുക. എന്ത് സംഭവിച്ചാലും ഇത് വിട്ടുകളയരുത്, ഇവൻ/ഇവളാണ് എന്റെ ട്രൂ ലവ്, എത്ര പീഡനം സഹിച്ചിട്ടാണേലും പിടിച്ചു നിൽക്കണം എന്നല്ലേ. ഇത് പോയാൽ ഇനി ജീവിതം കാലം മുഴുവനും വേറൊന്ന് വന്നില്ലെങ്കിലോ, ഇപ്പോൾ കുറച്ചടി കൊണ്ടാലും സാരമില്ല, സഹിച്ചു നിൽക്കുന്ന പ്രണയമാണ് യഥാർത്ഥ പ്രണയം, ഈ ചിന്തകളെല്ലാം നമ്മുടെ തലയിൽ കൂടെ പോവും അല്ലേ. ടോക്സിക് ആയിട്ടുള്ള ബന്ധങ്ങളിൽ നിന്ന് ഇറങ്ങി പോരാൻ മിക്കവർക്കും സാധിക്കാത്തതിന് ഒരു കാരണം, ഈ ട്രൂ ലവ് കെട്ടുകഥകളിൽ അന്ധമായി വിശ്വസിക്കുന്നത് കൊണ്ടാണ്.

അല്ലെങ്കിൽ തന്നെ ആലോചിച്ചു നോക്കൂ, ഈ ലോകത്ത് എത്ര കോടി മനുഷ്യരുണ്ട്, അതിൽ നമ്മൾ പരിചയപ്പെടുന്ന മനുഷ്യർ വളരെ ചെറിയൊരു നമ്പർ അല്ലെ വരുന്നുള്ളൂ. അതിലൊരാൾ നമ്മുടെ സോൾമേറ്റ് ആവാനുള്ള ചാൻസ് എത്രയാണ്. അപ്പോൾ ഇതെല്ലാം ചുമ്മാ റാൻഡം ചാൻസിൽ പരിചയപ്പെടുന്ന മനുഷ്യർ മാത്രമാണ്, നമുക്ക് അല്പം സിങ്ക് തോന്നുമ്പോൾ നമ്മൾ അത് ട്രൂ ലവ് ആയി പ്രതിഷ്ഠിക്കുന്നു. ശരിക്കും നമ്മൾ പ്രണയിക്കുന്നത് നമ്മളെ തന്നെയാണ്. അതിനെ നമ്മൾ വേറൊരു വ്യക്തിയിലേക്ക് പ്രോജക്ട് ചെയ്യുന്നു, അവരെ കൂടെ ചേർത്ത് നിർത്താൻ ആഗ്രഹിക്കുന്നു.

പ്രണയം എന്നാൽ അനന്തമായ ഒന്നാണ്, അത് ഒരു വ്യക്തിയെ കേന്ദ്രീകരിച്ച് കറങ്ങേണ്ടതാണോ. എത്ര വ്യക്തികളോടൊപ്പം വേണമെങ്കിലും ഇപ്പറഞ്ഞ ട്രൂ ലവ് സംഭവിക്കാം, എഴുപതാമത്തെ വയസ്സിലും അത് വരാം, ഒന്നോ നൂറോ ആയിരമോ വ്യക്തികൾ അതിന്റെ ഭാഗമായേക്കാം. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും സോൾമേറ്റ് ആയി വരുന്നത് ഓരോ വ്യക്തിയാവും. ചിലപ്പോൾ നമ്മുടെ സെക്ഷ്വൽ സോൾമേറ്റ് ആവില്ല നമ്മുടെ ഇമോഷണൽ സോൾമേറ്റ്, അല്ലെങ്കിൽ നമ്മുടെ ഇന്റലക്ച്വൽ സോൾമേറ്റ് വേറൊരു ആളാവാം.

നമ്മുടെ ഓരോ കാമുകനും/കാമുകിയും തുറക്കുന്നത്, നമ്മൾ പോലും നമ്മുടെ ഉള്ളിലുണ്ടെന്ന് അറിയാതെ പോയ ഓരോ അറകളാവാം. അവരോരുത്തരും നമ്മെ നയിക്കുന്നത് ഓരോ സോൾ സ്കേപ്പിലേക്കാവാം. നമ്മെ എല്ലാ രീതിയിലും എക്‌സ്‌പ്ലോർ ചെയ്ത് വളരാൻ സഹായിക്കുക എന്നതാണ് പ്രണയത്തിന്റെ ലക്ഷ്യം. അങ്ങനെയല്ലാത്ത, ടോക്സിക് ആയ ബന്ധങ്ങളിൽ നിന്ന് സമയം കളയാതെ ഇറങ്ങിപ്പോരാൻ നമുക്ക് സാധിക്കണം. കാരണം, നമ്മുടെ ട്രൂ ലവ് നമ്മൾ തന്നെയാണ് എന്നത് ഓർക്കുക. നമ്മളാണ് നമ്മുടെ സോൾമേറ്റ്. അതിന് ഒരു പോറൽ പോലുമേൽക്കരുത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button