KeralaLatest News

സിപിഎം പ്രവർത്തകരുടെ മർദ്ദനമേറ്റ ട്വന്റിട്വന്റി പ്രവർത്തകന്റെ നില ഗുരുതരം: വെന്റിലേറ്ററിൽ

ആന്തരിക രക്തസ്രാവത്തെ തുടർന്ന് ഗുരുതരാവസ്ഥയിലാണ് അദ്ദേഹം ചികിത്സയിലുള്ളത്.

കൊച്ചി: കിഴക്കമ്പലത്ത് വിളക്കണച്ചു പ്രതിഷേധിച്ച് സ്ട്രീറ്റ് ലൈറ്റ് ചലഞ്ചിൽ പങ്കെടുത്തതിനെ തുടർന്നു സിപിഎം പ്രവർത്തകരുടെ മർദനമേറ്റ ട്വന്റിട്വന്റി പ്രവർത്തകൻ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ. കാവുങ്ങപ്പറമ്പ് പാറപ്പുറം ഹരിജന്‍ കോളനിയില്‍ ചായാട്ടുഞാലില്‍ ദീപു എന്ന പ്രവര്‍ത്തകനാണ് വെന്റിലേറ്ററില്‍ കഴിയുന്നത്. ശനിയാഴ്ച്ചയാണ് ദീപുവിന് മര്‍ദ്ദനമേറ്റത്. ആക്രമിച്ചത് സിപിഎം പ്രവര്‍ത്തകരാണെന്ന് ട്വന്റി ട്വൻറി പ്രവർത്തകർ പറഞ്ഞു. ആന്തരിക രക്തസ്രാവത്തെ തുടർന്ന് ഗുരുതരാവസ്ഥയിലാണ് അദ്ദേഹം ചികിത്സയിലുള്ളത്.

ഇദ്ദേഹത്തിന്റെ വയറ്റിൽ ഉൾപ്പെടെ പല ആന്തരിക മുറിവുകളും ഉണ്ട്. സ്ട്രീറ്റ് ലൈറ്റ് പദ്ധതി തകര്‍ക്കാന്‍ ശ്രമിക്കുന്നതായി ആരോപിച്ചായിരുന്നു ട്വന്റി ട്വന്റിയുടെ വിളക്കണയ്ക്കല്‍ സമരം. ശനിയാഴ്ച്ച വൈകുന്നേരം ഏഴു മണി മുതല്‍ 7.15 വരെയായിരുന്നു സമരം. ഇതിന്റെ ഭാഗമായി വീടു കയറി പ്രചാരണം നടത്തിയ ദീപുവിനെ സിപിഎം ആക്രമിക്കുകയായിരുന്നുവെന്നാണ് ട്വന്റി ട്വന്റിയുടെ ആരോപണം. സാരമായി പരിക്കേറ്റ ദീപുവിന് തിങ്കളാഴ്ച്ച രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അതിനുശേഷം നടത്തിയ പരിശോധനയില്‍ ആന്തരിക രക്തസ്രാവം സ്ഥിരീകരിക്കുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയുമായിരുന്നു. അവശനിലയിലായ ഇയാളെ വാർഡ് മെമ്പറും സമീപവാസികളും എത്തിയാണ് രക്ഷിച്ചത്. ഇതിനിടെ വീടിനു മുന്നിലെത്തിയ അക്രമികൾ, ദീപുവിനു ചികിത്സ നൽകുകയോ പൊലീസിൽ അറിയിക്കുകയോ ചെയ്താൽ കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തി. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ദീപു രക്തം ഛർദിക്കുകയും അത്യാസന നിലയിലാകുകയും ചെയ്തു.

പഴങ്ങനാടുള്ള ആശുപത്രിയിലെത്തിച്ചു ചികിത്സ നൽകി. വിദഗ്ധ ചികിത്സയ്ക്കായി ആലുവ രാജഗിരി ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ഗുരുതരാവസ്ഥയിലായ ദീപുവിനെ പുലർച്ചെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയെങ്കിലും അപകടനില തരണം ചെയ്തിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button