Latest NewsKeralaIndiaNews

യോഗി ആദിത്യനാഥ് ക്രിമിനലെന്ന് ഷമ മുഹമ്മദ്: കേസെടുക്കണമെന്ന ആവശ്യവുമായി അമിത് ഷായ്ക്ക് കത്തയച്ച് പ്രശാന്ത് ശിവൻ

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ക്രിമിനലെന്ന് വിളിച്ചധിക്ഷേപിച്ച കോൺഗ്രസിന്റെ ദേശീയ വാക്താവ് ഷമ മുഹമ്മദിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്ത് കത്തയച്ച് യുവമോർച്ച പാലക്കാട് ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ. ഫെബ്രുവരി 14ന് നടന്ന ചാനൽചർച്ചയിലാണ് ഷമ മുഹമ്മദ് യോഗി ആദിത്യനാഥിനെ അപമാനിക്കുന്ന തരത്തിൽ സംസാരിച്ചത്. ചർച്ചയിൽ പങ്കെടുത്ത ബിജെപി സംസ്ഥാന വാക്താവ് സന്ദീപ് വാചസ്പതി ഷമയോട് മാപ്പ് പറയണമെന്നും, വാക്ക് പിൻവലിക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും കോൺഗ്രസ് വാക്താവ് ഇതിനു തയ്യാറായില്ല. സംഭവത്തിൽ ഇവർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനും ഉത്തർപ്രദേശ് പോലീസ് മേധാവിക്കുമാണ് പ്രശാന്ത് ശിവൻ പരാതി നൽകിയിരിക്കുന്നത്.

Also Read:ഇന്ത്യ പാകിസ്താനുമായി സഹകരിച്ചില്ലെങ്കില്‍ കശ്മീരില്‍ ആണവയുദ്ധം ഉണ്ടാകും : ഇന്ത്യയ്‌ക്കെതിരെ ഭീഷണിയുമായി ഇമ്രാന്‍ ഖാന്‍

ബിജെപിയ്ക്ക് വോട്ട് ചെയ്തു ജയിപ്പിച്ചില്ലെങ്കിൽ യുപി കേരളമോ ബംഗാളോ പോലെയാകുമെന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനയോടനുബന്ധിച്ച് നടത്തിയ ചാനൽ ചർച്ചയിലായിരുന്നു കോൺഗ്രസിന്റെ ദേശീയ വാക്താവിന്റെ അധിക്ഷേപകരമായ പ്രസ്താവന. യോഗി ആദിത്യനാഥിനും ബിജെപിക്കും മലയാളികളോടും കേരളത്തോടും വെറുപ്പാണെന്ന് പറഞ്ഞ ഷമ യോഗി ഒരു ക്രിമിനൽ ആണെന്നും ആരോപിച്ചു. എന്നാൽ, ചർച്ചയിൽ പങ്കെടുത്ത ബിജെപി സംസ്ഥാന വാക്താവ് സന്ദീപ് വാചസ്പതി ഷമയുടെ പരാമർശത്തിനെതിരെ തൽക്ഷണം പ്രതികരിച്ചു. ഇന്ത്യയിലെ ജനങ്ങൾ തെരഞ്ഞെടുത്ത, ഒരു മുഖ്യമന്ത്രിയെ ആണ് ഷമ ക്രിമിനൽ എന്ന് വിളിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം പരാമർശം പിൻവലിക്കാൻ പലതവണ ആവശ്യപ്പെട്ടെങ്കിലും ഷമ ഇതിനു തയ്യാറായില്ല.

ഷമ മുഹമ്മദിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പ്രശാന്ത് ശിവൻ നൽകിയ പരാതിയുടെ പ്രസക്തഭാഗം:

’14/02/22 ന് ലോകമെമ്പാടും സംപ്രേക്ഷണം ചെയ്യുന്ന ദേശീയ ടെലിവിഷൻ ചാനലായ മനോരമ ന്യൂസിൽ കോൺഗ്രസ് അഖിലേന്ത്യാ വക്താവ് ശ്രീമതി ഷമ മുഹമ്മദ്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ശ്രീയെ അപകീർത്തിപ്പെടുത്തുകയും അധിക്ഷേപകരമായ പരാമർശം നടത്തുകയും ചെയ്തത് നിങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിനാണ് ഈ പരാതി നൽകുന്നത്. യു.പിയുടെ ജനങ്ങളുടെ സ്വന്തം മുഖ്യമന്ത്രിയെ ഷമ മുഹമ്മദ് അധിക്ഷേപിക്കുന്നതിന്റെ വീഡിയോ മെയിലിനൊപ്പം ചേർക്കുന്നു. ഷമ മുഹമ്മദ് പറഞ്ഞത് താഴെ ചേർക്കുന്നു.

മെയിലിൽ ചേർത്തിരിക്കുന്ന വീഡിയോയിൽ 30 മുതൽ 60 സെക്കൻഡ് വരെയുള്ള ഭാഗത്താണ് ഷമ മുഹമ്മദിന്റെ അധിക്ഷേപകരമായ പരാമർശം ഉള്ളത്. ‘അദ്ദേഹത്തെ ഞാൻ യോഗി ആദിത്യനാഥ് എന്ന് വിളിക്കില്ല. അദ്ദേഹത്തിന്റെ ചരിത്രം നോക്കൂ. അദ്ദേഹം ഒരു ക്രിമിനലാണ്, ഒരു തീവ്രവാദ സംഘടനയെ നയിക്കുന്നു. ഗുരുതരമായ നിരവധി കുറ്റങ്ങൾ അദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുണ്ട്. ഇവിടെ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി തന്നെ ക്രിമിനലാണ്’, ഷമ മുഹമ്മദ് വീഡിയോയിൽ പറയുന്നു.

Also Read:ഹിജാബില്‍ മുറുകെപ്പിടിച്ച് വിദ്യാര്‍ത്ഥിനികള്‍, കോടതി വിലക്ക് മറികടന്ന് മതപരമായ വേഷം ധരിച്ച് വീണ്ടും കോളേജിലെത്തി

ചർച്ചയിൽ പങ്കെടുത്ത ബിജെപി പ്രതിനിധി ഉടൻ ഇതിനെതിരെ പ്രതികരിക്കുകയും രാജ്യത്തെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനത്തെ, ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയെ ഒരു ദേശീയ ചാനലിൽ കയറിയിരുന്ന് ‘ക്രിമിനൽ’ എന്ന് വിളിച്ചതിന് മാപ്പ് പറയണമെന്ന് അവരോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ അവൾ അത് നിരസിക്കുകയും പറഞ്ഞത് തികച്ചും ശരിയാണ് എന്ന നിലപാട് സ്വീകരിക്കുകയും ചെയ്തു. സംവാദം നടത്തുന്ന ചാനലിന്റെ അവതാരകൻ കോൺഗ്രസ് വക്താവിനോട് അപ്പോഴോ, അതിനു ശേഷമോ തന്റെ സാന്നിധ്യത്തിൽ നടത്തിയ തെറ്റായ പരാമർശത്തിൽ ക്ഷമ ചോദിക്കാൻ കോൺഗ്രസ് വാക്താവിനോട് ആവശ്യപ്പെട്ടില്ല. അതുകൊണ്ട്, ചെയ്ത കുറ്റത്തിൽ മനോരമ ന്യൂസ് ചാനലും ഭാഗമാണ്.

സംഭവത്തിൽ ഷമ മുഹമ്മദിനും മനോരമ ന്യൂസ് ചാനൽ മാനേജിംഗ് ഡയറക്ടർക്കും എഡിറ്റർക്കും എതിരെ കേസ് രജിസ്റ്റർ ചെയ്ത് അവരെ ഉടൻ അറസ്റ്റ് ചെയ്യാനും രാജ്യത്തിന് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്നും പ്രശാന്ത് ശിവൻ പരാതിയിൽ ആവശ്യപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button