Latest NewsNewsIndia

ബിജെപിയുടെ ദേശീയത വ്യാജമാണ്, സാമ്പത്തിക നയങ്ങൾ ഒന്നും അവർക്ക് മനസ്സിലാകുന്നില്ല: മൻമോഹൻ സിംഗ്

ചണ്ഡീഗഡ്: പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിനായി കാത്തിരിക്കുകയാണ്. കോൺഗ്രസും ബിജെപിയും തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മുന്നിൽ തന്നെയുണ്ട്. തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുൻ പ്രധാനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ മൻമോഹൻ സിംഗ്. കഴിഞ്ഞ ഏഴര വർഷത്തിനിടെ തങ്ങൾക്ക് സംഭവിച്ച തെറ്റുകൾ തിരുത്താൻ ശ്രമിക്കുന്നതിനു പകരം സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനെ ആക്രമിക്കുന്നതിലാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് മുൻ പ്രധാനമന്ത്രി ആരോപിച്ചു.

രാഷ്ട്രീയക്കാരെ കെട്ടിപ്പിടിച്ചത് കൊണ്ടോ ക്ഷണിക്കാതെ ബിരിയാണി കഴിക്കാൻ പോയതുകൊണ്ടോ ബന്ധങ്ങൾ മെച്ചപ്പെടില്ലെന്ന് മൻമോഹൻ സിംഗ് പരിഹസിച്ചു. ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ച് ഭരിക്കുന്ന നയത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ബിജെപിയുടെ ദേശീയതയെന്നും അദ്ദേഹം ആരോപിച്ചു. ഭരണഘടനാ സ്ഥാപനങ്ങൾ ദുർബലമാകുകയാണെന്ന് പറഞ്ഞ അദ്ദേഹം ഫിറോസ്പൂരിലേക്കുള്ള യാത്രയ്ക്കിടെ പ്രധാനമന്ത്രി മോദിക്ക് നേരെ കർഷകർ നടത്തിയ പ്രതിഷേധത്തിലും തന്റെ നിലപാട് അറിയിച്ചു.

Also Read:ഉണക്കമുന്തിരി ഈ രീതിയിൽ ഉപയോഗിച്ചാൽ ഗുണങ്ങൾ ഏറെ!

പ്രധാനമന്ത്രിയുടെ യാത്രയിൽ സംഭവിച്ച സുരക്ഷാ വീഴ്ചയിൽ ബിജെപി സർക്കാർ പഞ്ചാബ് കോൺഗ്രസ് സർക്കാരിനെതിരെ നിരവധി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇതിനെതിരെയായിരുന്നു മുൻ പ്രധാനമന്ത്രിയുടെ മറുപടി. ‘കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, പ്രധാനമന്ത്രിയുടെ സുരക്ഷയുടെ പേരിൽ പഞ്ചാബിനെയും മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിയെയും അപകീർത്തിപ്പെടുത്താൻ അവർ ശ്രമിച്ചിരുന്നു. കർഷക സമര കാലത്ത് സംഭവിച്ചത് പോലെ പഞ്ചാബിനെയും പഞ്ചാബിലെ ജനങ്ങളെയും അപകീർത്തിപ്പെടുത്താൻ ശ്രമം നടന്നിരുന്നു. പഞ്ചാബികളുടെ ദേശസ്നേഹവും ധൈര്യവും ത്യാഗവും ലോകം വരെ ഓർക്കുന്നു’, സിംഗ് പറഞ്ഞു.

നിലവിലെ സർക്കാരിന്റെ സാമ്പത്തിക നയങ്ങളെയും സിംഗ് വിമർശിച്ചു. ‘അവർക്ക് (ബിജെപി നേതൃത്വത്തിലുള്ള സർക്കാരിന്) സാമ്പത്തിക നയത്തെക്കുറിച്ച് യാതൊരു ധാരണയുമില്ല. നയങ്ങൾ ഒന്നും അവർക്ക് മനസിലാകുന്നുപോലുമില്ല. വാസ്തവത്തിൽ, വിഷയം രാഷ്ട്രത്തിൽ മാത്രം ഒതുങ്ങുന്നില്ല. വിദേശനയത്തിലും ഈ സർക്കാർ പരാജയപ്പെട്ടു. ചൈന നമ്മുടെ അതിർത്തിയിൽ ഇരുന്നുകൊണ്ട് നമ്മളെ അടിച്ചമർത്താനുള്ള ശ്രമങ്ങൾ നടത്തുകയാണ്. ഞങ്ങളുടെ (കോൺഗ്രസിന്റെ) നല്ല പ്രവൃത്തി ആളുകൾ ഇപ്പോഴും ഓർക്കുന്നു’, സിംഗ് പറഞ്ഞു.

Also Read:ദൈവം മറ്റുള്ളവരെ സഹായിക്കാൻ അവസരം നൽകിയാൽ അവർക്ക് പിന്തുണ നൽകണം: സഞ്ജുനെതിരെ വിമര്‍ശനവുമായി മുന്‍ പരിശീലകന്‍

താൻ നിശബ്ദനാണെന്നും ദുർബലനാണെന്നും അഴിമതി പ്രോത്സാഹിപ്പിക്കുന്നുവെന്നും ആരോപിച്ച ബിജെപി ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടപ്പെടുന്നതിൽ സന്തോഷമുണ്ടെന്ന് സിംഗ് പറഞ്ഞു. താൻ ഒരിക്കലും തന്റെ രാഷ്ട്രീയ നേട്ടങ്ങൾക്കായി രാജ്യത്തെ വിഭജിച്ചിട്ടില്ലെന്നും രാജ്യത്തിന്റെ അന്തസ്സിനും പ്രധാനമന്ത്രി സ്ഥാനത്തിനും ഞാൻ വിട്ടുവീഴ്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘പ്രധാനമന്ത്രി സ്ഥാനത്തിന് ഒരു പ്രത്യേക പ്രാധാന്യമുണ്ടെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. ചരിത്രത്തെ കുറ്റപ്പെടുത്തുന്നതിലൂടെ ഒരാൾക്ക് സ്വന്തം തെറ്റുകൾ ലഘൂകരിക്കാൻ കഴിയില്ല. 10 വർഷത്തെ പ്രധാനമന്ത്രി എന്ന നിലയിൽ, സംസാരിക്കുന്നതിന് പകരം, ഞാൻ എന്റെ പ്രവൃത്തിയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. വെറും വാക്ക് പറയുന്നതിലല്ല, സംസാരത്തിലല്ല പ്രവൃത്തിയിലാണ് കാര്യം’, മൻമോഹൻ സിംഗ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button