Latest NewsNewsIndia

ഹിജാബ് വിവാദം: ‘ഇനി എന്നോടൊപ്പം നടക്കില്ലെന്ന് കൂട്ടുകാരി പറഞ്ഞു, ഞാൻ ഞെട്ടിപ്പോയി’: സംഹിത ഷെട്ടിക്ക് പറയാനുള്ളത്

ഉഡുപ്പി: കർണാടകയിൽ പൊട്ടിമുളച്ച ‘ഹിജാബ്-കാവി’ വിവാദം ഇന്ന് അന്താരാഷ്‌ട്ര തലത്തിൽ വരെ ചർച്ചയായിരിക്കുകയാണ്. സിനിമാ-രാഷ്ട്രീയ-സാംസ്കാരിക മേഖലകളിൽ നിന്നായി നിരവധി പേർ വിഷയത്തിൽ പ്രതികരണമറിയിച്ച് രംഗത്ത് വന്നിരുന്നു. പലരും ഇപ്പോഴും പ്രതിഷേധങ്ങളുമായി മുൻനിരയിൽ തന്നെയുണ്ട്. പ്രതിഷേധങ്ങളും സമരമുറകളുമായി ഹിജാബ് വിഷയം കത്തിനിൽക്കുന്ന ഈ സന്ദർഭത്തിൽ ഉഡുപ്പി മഹാത്മാഗാന്ധി മെമ്മോറിയൽ (എംജിഎം) കോളേജിലെ വിദ്യാർത്ഥിനിയായ സംഹിത എസ് ഷെട്ടി എന്ന വിദ്യാർത്ഥിനിയുടെ വാക്കുകൾ ശ്രദ്ധേയമാകുന്നു.

ഹിന്ദുമത വിശ്വാസിയായ സംഹിത, ഹിജാബ് നിരോധനത്തിന് എതിരാണ്. കഴിഞ്ഞ ഏതാനും ആഴ്ചകളായി കർണാടകയെ പിടിച്ചുകുലുക്കിയ ‘ഹിജാബ്-കാവി ഷാൾ’ വിഷയത്തിൽ താൻ ഹിജാബിനൊപ്പമാണെന്നാണ് സംഹിത പറയുന്നത്. ദി ക്വിന്റിന് നൽകിയ അഭിമുഖത്തിലാണ് സംഹിത തന്റെ കാഴ്ചപ്പാട് തുറന്നു പറയുന്നത്. ഹിജാബിനെതിരെ ഉയർന്ന കാവി ഷാൾ പ്രതിഷേധത്തോട് തനിക്ക് യോജിപ്പില്ലെന്നാണ് സംഹിത പറയുന്നത്. തന്റെ സുഹൃത്തുക്കളായ മുസ്ലിം വിദ്യാർത്ഥികൾ വർഷങ്ങളായി ഹിജാബ് അണിയുന്നവരാണെന്നും എന്നാൽ, ഇതിനെതിരെ പ്രതിഷേധമുയർന്നപ്പോഴാണ് ഹിന്ദു വിഭാഗത്തിൽ പെട്ട വിദ്യാർത്ഥികൾ കാവി ഷാൾ അണിഞ്ഞ് രംഗത്ത് വന്നതെന്നും സംഹിത വ്യക്തമാക്കുന്നു. കാവി ഷാൾ സമരത്തെ താൻ പിന്തുണയ്ക്കില്ലെന്നും പകരം, ഹിജാബ് ധരിക്കാനുള്ള മുസ്ലീം പെൺകുട്ടികളുടെ അവകാശത്തോടൊപ്പമാണ് താനെന്നും വിദ്യാർത്ഥിനി പറയുന്നു.

Also Read:കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ മ​രി​ച്ച അ​ഞ്ച് വ​യ​സു​കാ​രി​യു​ടെ മു​ത്ത​ച്ഛ​ന്‍ കു​ഴ​ഞ്ഞു​വീ​ണ് മരിച്ചു

കാവി പ്രതിഷേധങ്ങളെ താൻ ഭയക്കുന്നുവെന്ന് പറഞ്ഞ സംഹിത, മുസ്ലീം സ്ത്രീകളെ പിന്തുണയ്ക്കുന്നതിൽ തനിക്ക് ഭയമില്ല എന്നും വ്യക്തമാക്കി. ‘എനിക്ക് ഒരു മുസ്ലീം സുഹൃത്ത് ഉണ്ട്, ക്ലാസിൽ ഹിജാബ് ധരിക്കരുതെന്ന് പറഞ്ഞ ദിവസം അവൾ കരയുന്നത് ഞാൻ കണ്ടു. ഞങ്ങൾ ഒരുമിച്ചായിരുന്നു സ്‌കൂളിൽ നിന്നും തിരികെ വീട്ടിലേക്ക് നടന്നിരുന്നത്. പ്രശ്നങ്ങൾ ഉണ്ടായതിന് ശേഷം ഇനി അവൾ എന്നോടൊപ്പം നടക്കില്ലെന്ന് പറഞ്ഞു, കാരണം ചോദിച്ചപ്പോൾ അവളെ പിന്തുണച്ചതിന് അധ്യാപകർ എന്നെ വെറുക്കാൻ തുടങ്ങിയാലോ എന്നായിരുന്നു മറുപടി. ഇത് കേട്ട് ഞാൻ ഞെട്ടിപ്പോയി’, ഷെട്ടി പറയുന്നു.

ഹിജാബ്-കാവി ഷാൾ വിവാദത്തിന് ശേഷം ക്ലാസിലെ വിദ്യാർത്ഥികളെല്ലാം പല തട്ടുകളിലായി നിലകൊണ്ടു. ഹിജാബിനെതിരായ പ്രതിഷേധത്തിൽ പങ്കെടുക്കുമെന്ന് തന്റെ സുഹൃത്തുക്കൾ പറഞ്ഞതായി സംഹിത പറയുന്നു. രാജ്യത്തിന്റെ ഭരണഘടന മതത്തിനുള്ള അവകാശം ഉയർത്തിപ്പിടിക്കുന്നുണ്ടെന്നും ഓരോരുത്തർക്കും അവരുടെ മതവിശ്വാസം പാലിക്കാനുള്ള അവകാശം അവർക്കുണ്ടെന്നുമാണ് പെൺകുട്ടി പറയുന്നത്.

ഉള്ളടക്കത്തിന് കടപ്പാട്: ദി ക്വിന്റ്

shortlink

Related Articles

Post Your Comments

Related Articles


Back to top button