KeralaLatest News

‘ചാനലിലെ സിംഹഗർജ്ജനം കൃഷ്ണദാസ് അവർകൾ സ്ത്രീത്വത്തെ അപമാനിക്കുകയോ?’ എന്ന് പണിക്കർ, അയ്യപ്പൻ വലിയവനെന്ന് അനിൽ നമ്പ്യാർ

തിരുവനന്തപുരം: ചാനൽ ചർച്ചകളിൽ ശ്രദ്ധേയമായ ഡിബേറ്റ് നടത്തുന്ന സിപിഎം സംസ്ഥാന സമിതി അംഗവും മുൻ എംപിയുമായ എൻ.എൻ.കൃഷ്ണദാസിനെ സ്ത്രീത്വത്തെ അപമാനിച്ച കേസിൽ ശിക്ഷ വിധിച്ചതിനെ പരിഹസിച്ച് ശ്രീജിത്ത് പണിക്കരും അനിൽ നമ്പ്യാരും.

ശ്രീജിത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

ചാനൽ ചർച്ചകളിലെ അറിവിന്റെ സിംഹഗർജ്ജനമായ ശ്രീമാൻ എൻ എൻ കൃഷ്ണദാസ് അവർകൾ ഒരു കേസിൽ തടവിന് ശിക്ഷിക്കപ്പെട്ടു എന്നറിയുന്നു. ആശുപത്രിയിൽ അതിക്രമിച്ച് കയറിയെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നുമൊക്കെ വായിച്ചു. അദ്ദേഹം അങ്ങനെയൊന്നും ചെയ്യുന്ന ആളാണെന്ന് കരുതുന്നില്ല. ആയിരുന്നെങ്കിൽ ഇടത് ഫെമിനിസ്റ്റുകൾ അദ്ദേഹത്തിനെതിരെ പോസ്റ്റിട്ട് പ്രതിഷേധിച്ചേനേ. അത് കണ്ടില്ല.

ദീർഘകാല ശിക്ഷ അല്ലാത്തതിനാൽ കുറ്റത്തിന്റെ തീവ്രത താരതമ്യേന കുറവാകുമെന്നും അപ്പീൽ ജയിച്ചു മടങ്ങിവന്ന് ഗർജ്ജനം തുടരാൻ അദ്ദേഹത്തിനു സാധിക്കുമെന്നും പ്രത്യാശിക്കുന്നു. സഖാക്കളുടെ വിഷമത്തിലും ആശങ്കയിലും പങ്കുചേരുന്നു. ലാൽസലാം.

ഈ പോസ്റ്റിൽ അനിൽ നമ്പ്യാർ കമന്റ് ഇട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ കമെന്റ് ഇങ്ങനെ, ‘മതിൽ പണിക്കാരൻ ദാസപ്പന് നൂറ് ചുവപ്പൻ അഭിവാദ്യങ്ങൾ.
(സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ചാനൽ ചർച്ചകളിൽ എന്നെ അപമാനിക്കാൻ എന്തൊരാവേശമായിരുന്നു ദാസപ്പന്.
ദ്രോഹിച്ചവർക്കൊക്കെ എണ്ണിയെണ്ണിക്കൊടുക്കുന്ന അയ്യപ്പാ
അങ്ങെത്ര വലിയവനാണ്..’

അതേസമയം ഇഎസ്ഐ ആശുപത്രിയിൽ അതിക്രമിച്ചു കയറി സൂപ്രണ്ടിനെ ഉപരോധിച്ചെന്ന കേസിൽ സിപിഎം സംസ്ഥാന സമിതി അംഗവും മുൻ എംപിയുമായ എൻ.എൻ.കൃഷ്ണദാസ്, അന്നു ഡിവൈഎഫ്ഐ ജില്ലാ നേതാവായിരുന്ന അലക്സാണ്ടർ ജോസ് എന്നിവർക്കു കോടതി ഒരു വർഷം തടവും 5,000 രൂപ പിഴയും ആണ് ശിക്ഷ വിധിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button