KeralaLatest NewsIndia

അഹമ്മദാബാദ് സ്‌ഫോടനക്കേസ് പ്രതികളെ വധശിക്ഷക്ക് വിധിച്ചതിനെതിരെ കേരളത്തിൽ സംസ്ഥാന വ്യാപക പ്രതിഷേധവുമായി പോപ്പുലർ ഫ്രണ്ട്

വിധിക്കെതിരെ നിയമപോരാട്ടം നടത്തുമെന്ന് ജമയ്യത്തുൽ ഉലമ-ഇ-ഹിന്ദ് അദ്ധ്യക്ഷൻ മൗലാന അർഷാദ് മദനി

തിരുവനന്തപുരം: അഹമ്മദാബാദ് സ്‌ഫോടനക്കേസിൽ മലയാളികൾ ഉൾപ്പെടെ 49 പ്രതികളിൽ 38 പേരെയും വധശിക്ഷയ്‌ക്ക് വിധിച്ച അഹമ്മദാബാദ് പ്രത്യേക കോടതി വിധിക്കെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്താൻ പോപ്പുലർ ഫ്രണ്ട് ഓഫ് കേരള.

‘പ്രത്യേക കോടതിയുടെ വിധി അവിശ്വസനീയമാണ്.’ ഇത് വധശിക്ഷയല്ലെന്നും ഭരണകൂടത്തിന്റെ കൂട്ടക്കൊല ആണെന്നും പോപ്പുലർ ഫ്രണ്ട് പുറത്തിറക്കിയ പോസ്റ്ററിൽ പറയുന്നു. അതേസമയം വിധിക്കെതിരെ നിയമപോരാട്ടം നടത്തുമെന്ന് ജമയ്യത്തുൽ ഉലമ-ഇ-ഹിന്ദ് അദ്ധ്യക്ഷൻ മൗലാന അർഷാദ് മദനി പറഞ്ഞു.

കേസിലെ 49 പ്രതികളിൽ 38 പേരെയും വധിശിക്ഷയ്‌ക്ക് വിധിച്ച അഹമ്മദാബാദ് പ്രത്യേക കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കും. ആവശ്യമെങ്കിൽ സുപ്രീം കോടതിയിലും വാദിക്കുമെന്ന് അർഷാദ് മദനി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button