Latest NewsNewsLife StyleFood & CookeryHealth & Fitness

മുഖ സംരക്ഷണത്തിന് തൈരും തേനും ഇങ്ങനെ ഉപയോ​ഗിക്കൂ

മുഖത്തിന് പല തരം പ്രശ്‌നങ്ങള്‍ നേരിടുന്നവരാണ് മിക്കവരും. പല വഴികള്‍ പരീക്ഷിച്ചിട്ടും ഗുണമില്ലെന്നും പരാതി പറയാറുണ്ട്. എന്നാല്‍ പല പ്രശ്‌നങ്ങള്‍ക്കും വീട്ടില്‍ തന്നെ ചെയ്യാവുന്ന തികച്ചും സുരക്ഷിതമായ വഴികളുണ്ടെന്നത് ആരും അങ്ങനെ ചിന്തിക്കാറില്ല. ചുളിവില്ലാതെ ചർമം സംരക്ഷിക്കുന്നതിന് വീട്ടിൽ തന്നെ എന്തൊക്കെ മാർ​ഗങ്ങളുണ്ടെന്ന് നമുക്ക് നോക്കാം.

അത്തരത്തിൽ വീട്ടിൽ ലഭ്യമായ ഒന്നാണ് തേൻ. സ്വാഭാവിക മധുരമായ തേന്‍ ആരോഗ്യത്തിനും ചര്‍മ സൗന്ദര്യത്തിനും ഏറെ നല്ലതാണ്. ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ അടങ്ങിയ ഇത് പല തരം വൈറ്റമിനുകള്‍ അടങ്ങിയ ഒന്നാണ്. തേന്‍ ഒരു സ്വാഭാവിക മോയിസ്ചറൈസറാണ്. ഇത് ചര്‍മ്മത്തില്‍ ആഴത്തില്‍ ഈര്‍പ്പം പകരുന്നു. തേനിലെ എന്‍സൈമുകള്‍ ചര്‍മ്മത്തില്‍ മണിക്കൂറുകളോളം ജലാംശം നിലനിര്‍ത്തുന്നു, ഇത് ചര്‍മ്മത്തെ മൃദുവാക്കാനും പോഷിപ്പിക്കുവാനും സഹായിക്കുന്നു. തേനിന്റെ ആന്റിഫംഗല്‍, ആന്‍റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ചര്‍മ്മത്തിലെ ബാക്ടീരിയകളുടെ വളര്‍ച്ചയെ തടസ്സപ്പെടുത്തുകയും ചുവന്ന മുഖക്കുരുവിനെ പോലും കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

Read Also : ഇന്ത്യയ്ക്ക് ടി20 പരമ്പര: വെസ്റ്റ് ഇന്‍ഡീസിനെ എട്ട് റൺസിന് തകർത്തു

തൈര്, തേന്‍ എന്നിവ കലര്‍ത്തിയ മിശ്രിതം ചർമത്തിന് നല്ലതാണ്. തൈര് ആരോഗ്യത്തിന് മാത്രമല്ല, മുടി, മുഖ സംരക്ഷണത്തിന് ഏറെ നല്ലതാണ്. തൈരിലെ ലാക്ടിക് ആസിഡ് ബ്ലീച്ച്‌ ഗുണം നല്‍കുന്ന ഒന്നാണ്. ചര്‍മത്തിന് മൃദുത്വവും തിളക്കവും നല്‍കാനും കരുവാളിപ്പു മാറാനുമെല്ലാം ഏറെ സഹായിക്കുന്ന ഒന്നാണ് തൈര്. ചര്‍മം വരണ്ടുപോകാതെ തൈര് സംരക്ഷിയ്ക്കും. സണ്‍ടാന്‍, സണ്‍ബേണ്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു ഉപാധിയാണ് തൈര്. വെയിലേറ്റാല്‍ മുഖത്തിനുണ്ടാകുന്ന അസ്വസ്ഥത മാറിക്കിട്ടാന്‍ തൈര് ഉപയോഗിച്ച് മുഖം കഴുകിയാൽ മതി.

മഞ്ഞള്‍ സൗന്ദര്യസംരക്ഷണത്തിന് ഉപയോഗിയ്ക്കുന്ന ഒന്നാണ്. ഇത് മുഖക്കുരു, മുഖത്തെ പാടുകള്‍ പോലുള്ള പല പ്രശ്‌നങ്ങള്‍ക്കും നല്ലൊരു മരുന്നാണ്. ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ, ആന്റി ബാക്ടീരിയല്‍, ആന്റി ഫംഗല്‍ ഗുണങ്ങള്‍ ഉള്ള ഒന്നു കൂടിയാണിത്. ഇതിനായി തേനും മഞ്ഞള്‍പ്പൊടിയും ചേര്‍ത്തിളക്കി നല്ലൊരു പേസ്റ്റ് പോലെയാക്കുക. അത് മുഖത്ത് പുരട്ടാം. അര മണിക്കൂര്‍ ശേഷം കഴുകാം. ഇത് അടുപ്പിച്ചു ചെയ്യുക. നല്ല തിളക്കുമുള്ള മുഖചർമം ലഭിക്കും.

shortlink

Related Articles

Post Your Comments


Back to top button