Latest NewsKerala

‘എസ്ഡിപിഎയുടെ നിരന്തര ഭീഷണി, വണ്ടിനമ്പറും അഡ്രസും പ്രചരിപ്പിക്കുന്നു, രാഷ്ട്രീയ പോസ്റ്റുകൾ നിർത്തുന്നു’ -രശ്മി ആർ നായർ

ജമാഅത്തെ ഇസ്‌ലാമിയും SDPI യുമായി ബന്ധപ്പെട്ട പല വാട്ട്സാപ്പ് ഗ്രൂപ്പുകളിലും വീടും അഡ്രസും വാഹങ്ങളുടെ നമ്പറും കുട്ടികൾ പഠിക്കുന്ന സ്‌കൂളിന്റെ വിവരങ്ങൾ പോലും ഷെയർ ചെയ്യപ്പെടുന്നു

കൊച്ചി: താൻ രാഷ്ട്രീയ വിഷയങ്ങളിൽ അഭിപ്രായം പറയുന്നത് നിർത്തുന്നു എന്ന് ആക്ടിവിസ്റ്റും മോഡലുമായ ചുംബന സമര നായിക രശ്മി ആർ നായർ. മീഡിയ വൺ ബാൻ വിഷയത്തിൽ തന്റെ അഭിപ്രായം പറഞ്ഞതോടെ ഇത്രനാളുമില്ലാത്ത ഭീഷണികളാണ് താൻ നേരിടുന്നതെന്നാണ് രശ്മി ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്. വണ്ടിയുടെ നമ്പറും, വീടിന്റെ അഡ്രസും കൂടാതെ കുട്ടികളെ കുറിച്ച് വരെയും പല വാട്സാപ്പ് ഗ്രൂപ്പുകളിലും പ്രചരിപ്പിക്കുകയും നിരന്തര ഭീഷണികളുയരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് തന്റെ തീരുമാനം എന്നാണ് രശ്മി പറയുന്നത്.

രശ്മിയുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

രാഷ്ട്രീയ വിഷയങ്ങളിൽ അഭിപ്രായം പറയുന്നത് ഇതോട് കൂടി അവസാനിപ്പിക്കുകയാണ് .
കഴിഞ്ഞ മൂന്നാഴ്ച കാലമായി കൃത്യമായി പറഞ്ഞാൽ മീഡിയ വൺ ബാനിൽ അഭിപ്രായം പറഞ്ഞത് മുതൽ കടുത്ത ട്രോമയിലും ഇൻസെക്യൂരിറ്റിയിലും കൂടിയാണ് കടന്നു പോകുന്നത് . ഇത്രയും കാലം അഭിപ്രായങ്ങളുടെ പേരിൽ നേരിട്ട സൈബർ ആക്രമണങ്ങളും അധിക്ഷേപങ്ങളും ഒക്കെ അതിജീവിച്ചു നിലനിന്നു . അധിക്ഷേപങ്ങൾ പതിമൂന്നും നാലും വയസുള്ള എന്റെ കുട്ടികളുടെ നേരെ ആയതു മുതൽ അത് സഹിക്കാൻ കഴിയുന്നതിനും അപ്പുറമായിരുന്നു .

കഴിഞ്ഞ ഒരാഴ്ചയായി അസഭ്യ ഫോൺ കോളുകളും ഭീഷണിയും ആണ് . ജമാഅത്തെ ഇസ്‌ലാമിയും SDPI യുമായി ബന്ധപ്പെട്ട പല വാട്ട്സാപ്പ് ഗ്രൂപ്പുകളിലും വീടും അഡ്രസും വാഹങ്ങളുടെ നമ്പറും കുട്ടികൾ പഠിക്കുന്ന സ്‌കൂളിന്റെ വിവരങ്ങൾ പോലും ഷെയർ ചെയ്യപ്പെടുന്നു എന്നത് ഈ സംഘടനകളെ കുറിച്ച് നല്ല ബോധ്യമുള്ള എനിക്ക് അതിജീവിക്കാൻ കഴിയുന്ന ഭയത്തിനും അപ്പുറമാണ് . ഈ കൂട്ടരുടെ ഭീഷണി ഉണ്ട് ആക്രമിക്കുന്നു എന്നൊക്കെ പറയാൻ പോലും ഭയക്കണം, കാരണം സംഘികൾക്കില്ലാത്ത ഒരു പ്രത്യേകത ഇവർക്കുണ്ട്.

കേരളത്തിൽ ഇവർക്ക് വിസിബിലിറ്റിയും ലെജിറ്റിമസിയും ഉണ്ടാക്കാൻ പേനയുന്തുന്ന ഒരു വിഭാഗമുണ്ട്.  അവരുടെ കൂടി ടാർഗറ്റ് ആയി മാറും .
എന്റെ കുട്ടികൾക്ക് ഞാൻ പറയുന്ന രാഷ്ട്രീയ അഭിപ്രായങ്ങളിൽ എന്റെ മക്കൾ ആണ് എന്നതിൽ കവിഞ്ഞ് എന്താണ് റോൾ എന്ന് എനിക്ക് ഇപ്പോഴും അറിയില്ല . ഞാനൊരാൾ എന്തെങ്കിലും അഭിപ്രായം പറഞ്ഞോ ഇല്ലയൊ എന്നത് ഒരു തരത്തിലും സമൂഹത്തെ ബാധിക്കുന്ന കാര്യമല്ല പക്ഷെ ആ അഭിപ്രായങ്ങൾ മൂലം എന്റെ കുടുംബവും കുട്ടികളും ഉപദ്രവിക്കപ്പെടുന്നു ഭയത്തിൽ ജീവിക്കേണ്ടി വരുന്നു എന്ന സാഹചര്യം വരുമ്പോൾ ഞാൻ ആ അഭിപ്രായം പറയാതിരിക്കുന്നതാണ് നല്ലത് എന്നത് വളരെയധികം ആലോചിച്ചെടുത്ത തീരുമാനമാണ് .

മറ്റുള്ള മനുഷ്യരൊക്കെ സന്തോഷത്തിലും സമാധാനത്തിലും ജീവിക്കുമ്പോൾ ഞാൻ എന്തിനാണ് സ്വയം ചൂസ് ചെയ്ത ട്രോമയിൽ കഴിയുന്നത് .
ഇത്രയും കാലം എന്റെ അഭിപ്രായ പ്രകടനങ്ങൾ ആയി പ്രസിദ്ധീകരിച്ചിട്ടുള്ള വാർത്തകൾ ഏതെങ്കിലും മാധ്യമങ്ങൾക്കു ഓൺലൈൻ സ്പെയിസിൽ നിന്നും ഡിലീറ്റ് ചെയ്യാൻ കഴിയുമെങ്കിൽ അത് എന്നോട് ചെയ്യാവുന്ന മിനിമം കാരുണ്യമാണ്
നന്ദി
edit : രാഷ്ട്രീയ അഭിപ്രായങ്ങളിൽ എന്തെങ്കിലും മാറ്റമുണ്ട് എന്നല്ല അഭിപ്രായം പറയുന്നില്ല എന്നാണ് പറഞ്ഞത് സംഘികൾ വീട്ടിൽ പോകാൻ നോക്ക് .

shortlink

Related Articles

Post Your Comments

Related Articles


Back to top button