Latest NewsUAENewsInternationalGulf

അബുദാബിയിൽ നിന്ന് പുതിയ വേനൽക്കാല റൂട്ടുകൾ പ്രഖ്യാപിച്ച് ഇത്തിഹാദ് എയർവേയ്‌സ്

അബുദാബി: അബുദാബിയിൽ നിന്ന് പുതിയ വേനൽക്കാല റൂട്ടുകൾ പ്രഖ്യാപിച്ച് ഇത്തിഹാദ് എയർവേയ്സ്. ഗ്രീസിലെ ഏറ്റവും വലിയ ദ്വീപായ ക്രീറ്റിലേക്ക് ഇത്തിഹാദ് എയർവേയ്സ് ജൂൺ 15 മുതൽ ആഴ്ചയിൽ രണ്ടുതവണ സീസൺ സർവീസ് ആരംഭിക്കും. 2022-ലെ വേനൽക്കാല അവധിയ്ക്ക് യാത്രക്കാർക്ക് കൂടുതൽ തിരഞ്ഞെടുക്കാനുള്ള സൗകര്യം നൽകുന്നതിൽ സന്തോഷമുണ്ടെന്ന് ഇത്തിഹാദ് എയർവേയ്സ് സെയിൽസ് ആൻഡ് കാർഗോ സീനിയർ വൈസ് പ്രസിഡന്റ് മാർട്ടിൻ ഡ്രൂ പറഞ്ഞു.

Read Also: ‘വോട്ടറോട് ഹിജാബ് മാറ്റാന്‍ ബിജെപി പോളിങ് ഏജന്റ് ആവശ്യപ്പെട്ടില്ല, സിസിടിവി പുറത്തു വിടണം’: അണ്ണാമലൈ കോടതിയിലേക്ക്

കടൽത്തീരവും പർവത സാഹസികതകളും കൂടിച്ചേരാൻ ആഗ്രഹിക്കുന്ന സഞ്ചാരികൾക്ക് അനുയോജ്യമായ വേനൽക്കാല കേന്ദ്രമാണ് ക്രീറ്റെന്നും അദ്ദേഹം വ്യക്തമാക്കി. മലാഗ, സാന്റോറിനി, സാൻസിബാർ എന്നിവിടങ്ങളിലേക്കും സർവ്വീസുകൾ നടത്തും.

Read Also: അഞ്ചു ദിവസത്തെ സന്ദർശനത്തിനായി ലോക്‌സഭാ സ്പീക്കർ അബുദാബിയിൽ: വിവിധ നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തും

shortlink

Related Articles

Post Your Comments

Related Articles


Back to top button