CricketLatest NewsNewsSports

സൂപ്പർ താരങ്ങൾ പുറത്ത്: ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ശ്രീലങ്കൻ ടീമിനെ പ്രഖ്യാപിച്ചു

ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ശ്രീലങ്കൻ ടീമിനെ പ്രഖ്യാപിച്ചു. ഓൾറൗണ്ടർ രമേഷ് മെൻഡിസ്, പേസർ നുവാൻ തുഷാര, ഭാനുക രാജപക്സ, യുവതാരം അവിഷ്ക ഫെർണാണ്ടോ എന്നിവരെ പരിഗണിക്കാതെയാണ് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് ടീമിനെ പ്രഖ്യാപിച്ചത്. ഭാനുക ഒഴികെയുള്ള താരങ്ങൾക്ക് പരിക്കേറ്റതിനാലാണ് ടീമിൽ നിന്ന് ഒഴിവാക്കിയത്. ഭാനുകയ്ക്ക് ഫിറ്റ്നസ് തിരിച്ചടിയാവുകയായിരുന്നു.

23കാരനായ അവിഷ്ക ഫെർണാണ്ടോ കാൽമുട്ടിനു പരിക്കേറ്റ് വിശ്രമത്തിലാണ്. രമേഷ് മെൻഡിസിൻ്റെ കൈവിരലിനു പരിക്കേറ്റപ്പോൾ നുവാൻ തുഷാരയുടെ മസിലിനാണ് പരിക്ക്. ജനുവരിയിൽ രാജ്യാന്തര മത്സരങ്ങളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ഭാനുക രാജപക്സ പിന്നീട് തീരുമാനം പിൻവലിച്ചിരുന്നു.

Read Also:- അമിതമായ സ്മാർട്ട് ഫോൺ ഉപയോഗത്തിൽ നിന്നും എങ്ങനെ രക്ഷനേടാം?

ശ്രീലങ്കൻ ടി20 ടീം: ദസുൻ ഷനക (ക്യാപ്റ്റൻ), പാത്തും നിസ്സാങ്ക, കുസൽ മെൻഡിസ്, ചരിത് അസലങ്ക (വൈസ് ക്യാപ്റ്റൻ), ദിനേഷ് ചണ്ഡിമൽ, ധനുഷ്ക ഗുണതിലക, കമിൽ മിഷാര, ജനിത് ലിയാനഗെ, വനിന്ദു ഹസരംഗ, ചാമിക കരുണരത്നെ, ദുഷ്മന്ത കുമാർ, ദുഷ്മന്ത ചമേര, ബി ഫെർണാണ്ടോ, ഷിരാൻ ഫെർണാണ്ടോ, മഹേഷ് തീക്ഷണ, ജെഫ്രി വാൻഡർസെ, പ്രവീൺ ജയവിക്രമ, ആഷിയാൻ ഡാനിയൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button