KeralaNattuvarthaLatest NewsNews

തളർന്നു കിടക്കുന്ന അമ്മയുടെ മുൻപിലിട്ട് മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ പീഡിപ്പിച്ചു: ഇതും കേരളത്തിൽ

മലപ്പുറം: തളർന്നു കിടക്കുന്ന അമ്മയുടെ മുൻപിലിട്ട് മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിനെ പിടികൂടി പൊലീസ്. അരീക്കോട് കാവനൂരിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. മുട്ടാളന്‍ ഷിഹാബ് എന്നറിയപ്പെടുന്ന ടി.വി. ഷിഹാബിനെയാണ് പൊലീസ് പിടികൂടിയത്.

Also Read:യുവേഫ ചാമ്പ്യൻസ് ലീഗ്: ചെൽസിക്ക് തകർപ്പൻ ജയം, യുവന്റസിന് സമനില കുരുക്ക്

അർധരാത്രി വാടക ക്വാര്‍ട്ടേഴ്സിന്‍റെ കതക് ചവിട്ടി തുറന്നായിരുന്നു പ്രതി പെൺകുട്ടിയെ ഉപദ്രവിച്ചത്. ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്ന അമ്മയ്ക്ക് പ്രാഥമിക കൃത്യങ്ങള്‍ക്കു പോലും കട്ടിലില്‍ നിന്ന് ഇറങ്ങാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. തന്റെ മകളെ തൊട്ടടുത്തു വച്ച് പീഡിപ്പിക്കുന്നത് കണ്ടിട്ടും ഒന്ന് അനങ്ങാൻ പോലും കഴിയാതെയാണ് അമ്മ കിടന്നത്.

അതേസമയം, മുൻപും ഇയാൾ യുവതിയെ ശാരീരികമായി ഉപദ്രവിച്ചിരുന്നു. എന്നാൽ, ഭയം മൂലം ഇവർ പുറത്തു പറഞ്ഞിരുന്നില്ല. ജയിലില്‍ നിന്ന് ജാമ്യം നേടി പുറത്തിറങ്ങിയാല്‍ പ്രതി ഇരുവരുടെയും ജീവനു തന്നെ ഭീഷണി ഉയർത്തുമെന്ന ആശങ്കയിലാണ് ഇപ്പോഴും പരാതിക്കാർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button